Quantcast

ഹെൽത്ത് കാർഡിന് പകരം ഖത്തർ ഐഡി; ആരോഗ്യ സേവനങ്ങളിൽ മാറ്റവുമായി ഖത്തർ.

MediaOne Logo

Web Desk

  • Published:

    17 April 2026 11:29 PM IST

ഹെൽത്ത് കാർഡിന് പകരം ഖത്തർ ഐഡി; ആരോഗ്യ സേവനങ്ങളിൽ മാറ്റവുമായി ഖത്തർ.
X

ദോഹ: പ്രവാസികൾക്കുള്ള ആരോഗ്യ സേവനങ്ങളിൽ സുപ്രധാന മാറ്റവുമായി ഖത്തർ. രാജ്യത്ത് താമസിക്കുന്നവർക്ക് നേരത്തെ നൽകിയിരുന്ന ഹെൽത്ത് കാർഡിന്റെ അച്ചടി നിർത്തലാക്കി. പകരം ഖത്തർ ഐഡി സേവനങ്ങൾക്കായി ഉപയോഗിക്കാമെന്ന് അധികൃതർ അറിയിച്ചു.

ഹമദ് മെഡിക്കൽ കോർപറേഷൻ, പ്രൈമറി ഹെൽത്ത് കെയർ കോർപറേഷൻ ഉൾപ്പെടെയുള്ള ഗവൺമെന്റ് ആരോഗ്യ കേന്ദ്രങ്ങളിൽ ചികിത്സ തേടുന്നതിന് ഹെൽത്ത് കാർഡിന് പകരം ഖത്തർ ഐഡി ഉപയോഗിക്കാമെന്നാണ് പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കിയത്. അച്ചടിച്ച കാർഡ് ഇല്ലാതാകുന്നതോടെ ഹെൽത്ത് കാർഡ് നമ്പർ ഖത്തർ ഐഡിയുമായി സംയോജിപ്പിക്കും. ഹെൽത്ത് കാർഡിനുള്ള ഫീയും പ്രതിവർഷം അതു പുതുക്കുന്ന രീതിയും മാറ്റമില്ലാതെ തുടരും.

രോഗികൾ ഖത്തർ ഐഡി കാണിക്കുമ്പോൾ, ആരോഗ്യ കേന്ദ്രങ്ങളിലെ സിസ്റ്റം വഴി അവരുടെ ഹെൽത്ത് നമ്പർ പരിശോധിച്ച് സേവനങ്ങൾ ഉറപ്പാക്കും. ആരോഗ്യരംഗത്തെ നടപടിക്രമങ്ങൾ ലളിതമാക്കുക, രോഗികൾക്ക് മികച്ച ചികിത്സാ സൗകര്യം ഉറപ്പാക്കുക എന്നിവ ലക്ഷ്യമിട്ടാണ് മന്ത്രാലയത്തിന്റെ തീരുമാനം. ആരോഗ്യ കേന്ദ്രങ്ങൾ സന്ദർശിക്കുമ്പോൾ താമസക്കാരും പൗരന്മാരും നിർബന്ധമായും ഖത്തർ ഐഡി കൈവശം വെക്കണമെന്ന് മന്ത്രാലയം നിർദേശിച്ചു.

TAGS :

Next Story