Quantcast

ഖത്തർ ഇൻകാസ് സെൻട്രൽ കമ്മിറ്റിയിൽ ഐസിസി പ്രഖ്യാപിച്ച തെരഞ്ഞെടുപ്പ് തള്ളി കെപിസിസി

വിമത വിഭാഗം സംഘടിതമായി പരാതി നൽകിയതിനെ തുടർന്ന് എംബസി അപക്‌സ് ബോഡിയായ ഐസിസി ഇൻകാസിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നു. ഐസിസിയിൽ അഫിലിയേറ്റ് ചെയ്ത സംഘടന എന്ന നിലയിൽ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നാണ് ആക്ഷേപം.

MediaOne Logo

Web Desk

  • Updated:

    2022-06-07 18:59:52.0

Published:

7 Jun 2022 9:30 PM IST

ഖത്തർ ഇൻകാസ് സെൻട്രൽ കമ്മിറ്റിയിൽ ഐസിസി പ്രഖ്യാപിച്ച തെരഞ്ഞെടുപ്പ് തള്ളി കെപിസിസി
X

ദോഹ: ഇൻകാസ് സെൻട്രൽ കമ്മിറ്റിയിൽ ഐസിസി പ്രഖ്യാപിച്ച തെരഞ്ഞെടുപ്പ് തള്ളി കെപിസിസി. ഇൻകാസിൽ തെരഞ്ഞെടുപ്പ് നടത്താൻ ഒരു ഏജൻസിയെയും ഏൽപ്പിച്ചിട്ടില്ലെന്നും തെരഞ്ഞെടുപ്പുമായി സഹകരിക്കുന്നത് സംഘടനാ വിരുദ്ധ പ്രവർത്തനമായി കാണുമെന്നും കെപിസിസി വ്യക്തമാക്കി

ഖത്തർ ഇൻകാസിലെ ഗ്രൂപ്പ് പോരിൽ സമീർ ഏറാമല അധ്യക്ഷനായ കമ്മിറ്റിക്ക് പൂർണ പിന്തുണ നൽകുന്ന രീതിയിലാണ് കെപിസിസിയുടെ ഇടപെടൽ. വിമത വിഭാഗം സംഘടിതമായി പരാതി നൽകിയതിനെ തുടർന്ന് എംബസി അപക്‌സ് ബോഡിയായ ഐസിസി ഇൻകാസിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നു. ഐസിസിയിൽ അഫിലിയേറ്റ് ചെയ്ത സംഘടന എന്ന നിലയിൽ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നാണ് ആക്ഷേപം.

എന്നാൽ കോൺഗ്രസ് പോഷക സംഘടനായ ഇൻകാസിൽ തെരഞ്ഞെടുപ്പ് നടത്താൻ ഒരു ഏജൻസിയെയും വ്യക്തികളെയും ഏൽപ്പിച്ചിട്ടില്ലെന്നാണ് കെപിസിസിയുടെ വിശദീകരണം. തെരഞ്ഞെടുപ്പ് നടത്താൻ കെപിസിസിക്ക് മാത്രമാണ് അധികാരം. സംഘടനാ സംവിധാനത്തെ അസ്ഥിരപ്പെടുത്താനുള്ള പ്രവർത്തനങ്ങളെ അംഗീകരിക്കില്ല. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ പങ്കുചേർന്നാൽ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും കെപിസിസി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

TAGS :

Next Story