Quantcast

ഖത്തർ ഇന്ത്യൻ അസോസിയേഷൻ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു

മുൻ ഇന്തോനേഷ്യൻ താരങ്ങളായ സെപ്റ്റിയാൻ ദ്വി മുലിയാന, റെഡി പെർഡാന, മുഹമ്മദ് അന്റോണിയോ ധ്യാസ് എന്നിവരും എലൈറ്റ് കാറ്റഗറിയിൽ മാറ്റുരച്ചു.

MediaOne Logo

Web Desk

  • Published:

    3 March 2022 8:57 PM IST

ഖത്തർ ഇന്ത്യൻ അസോസിയേഷൻ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു
X

ഖത്തർ ഇന്ത്യൻ അസോസിയേഷൻ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു. 23 കാറ്റഗറികളിലായി 250 ഓളം താരങ്ങളാണ് ടൂർണമെന്റിൽ പങ്കെടുത്തത്. കിയ വിന്റർ സ്‌പോർട്‌സ് ഫെസ്റ്റിവലിന്റെ ഭാഗമായാണ്ബാ ഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചത്. ഒളിമ്പ്യൻമാരടക്കം വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രൊഫഷണലുകളും മത്സരത്തിനിറങ്ങി. അണ്ടർ ഒമ്പത് കാറ്റഗറി മുതൽ 23 കാറ്റഗറികളിൽ മത്സരമുണ്ടായിരുന്നു. നൈജീരിയൻ ഒളിമ്പ്യൻ ഗോഡ്‌വിൻ ഒലോഫുവയായിരുന്നു ശ്രദ്ധേയതാരം.

മുൻ ഇന്തോനേഷ്യൻ താരങ്ങളായ സെപ്റ്റിയാൻ ദ്വി മുലിയാന, റെഡി പെർഡാന, മുഹമ്മദ് അന്റോണിയോ ധ്യാസ് എന്നിവരും എലൈറ്റ് കാറ്റഗറിയിൽ മാറ്റുരച്ചു. ഖത്തർ ബാഡ്മിന്റൺ ഇതിഹാസം യാസീൻ ഇസ്മായിൽ മൂസയായിരുന്നു ഫൈനലിലെ മുഖ്യാതിഥി. ഖത്തർ ബാഡ്മിന്റൺ അസോിസയേഷൻ ഹെഡ് കോച്ച് മുഹമ്മദ് സയവാലിനൊപ്പം യാസീൻ ഇസ്മായിൽ ഡബ്ൾസിൽ പ്രദർശനമത്സരം കളിക്കുകയും ചെയ്തു.


TAGS :

Next Story