ഖത്തര്‍ ഇന്ത്യന്‍ ഓതേഴ്‌സ് ഫോറം ലോഞ്ചിംഗ് സെപ്തംബര്‍ 2ന്
ഖിയാഫ് അംഗങ്ങള്‍ രചിച്ച 6 പുതിയ പുസ്തകങ്ങളും രണ്ട് പുസ്തകങ്ങളുടെ കവര്‍ചിത്രങ്ങളും ചടങ്ങില്‍ പ്രകാശനം ചെയ്യും

ഖത്തറിലെ ഇന്ത്യന്‍ ഗ്രന്ഥകര്‍ത്താക്കളുടെ കൂട്ടായ്മയായ 'ഖത്തര്‍ ഇന്ത്യന്‍ ഓതേഴ്‌സ് ഫോറം' ലോഞ്ചിംഗ് സെപ്തംബര്‍ 2ന് ഐഐസിസി കാഞ്ചാണി ഹാളില്‍ നടക്കും. ഇന്ത്യന്‍ അംബാസിഡര്‍ ഡോ. ദീപക് മിത്തല്‍ ചടങ്ങില്‍ മുഖ്യാതിഥിയാകും. ഖത്തര്‍ സാംസ്‌കാരിക മന്ത്രാലയത്തിലെ കള്‍ച്ചറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി മര്‍യം യാസീന്‍ അല്‍-ഹമ്മാദി പരിപാടി ഉല്‍ഘാടനം ചെയ്യും.
ഖത്തര്‍ സാംസ്കാരിക വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍, ഇന്ത്യന്‍ കമ്യൂണിറ്റി നേതാക്കള്‍ എന്നിവര്‍ പങ്കെടുക്കും. ഖിയാഫ് അംഗങ്ങള്‍ രചിച്ച 6 പുതിയ പുസ്തകങ്ങളും രണ്ട് പുസ്തകങ്ങളുടെ കവര്‍ചിത്രങ്ങളും ചടങ്ങില്‍ പ്രകാശനം ചെയ്യും. വാര്‍ത്താ സമ്മേളനത്തില്‍ ഖിയാഫ് പ്രസിഡന്റ് ഡോ. സാബു കെ.സി, ജനറല്‍ സെക്രട്ടറി ഹുസൈന്‍ കടന്നമണ്ണ, ട്രഷറര്‍ സലീം നാലകത്ത്, എക്‌സിക്യൂട്ടീവ് അംഗങ്ങളായ അഷ്‌റഫ് മടിയാരി, അന്‍സാര്‍ അരിമ്പ്ര ഷംന അസ്മി തുടങ്ങിയവര്‍ പങ്കെടുത്തു.
Adjust Story Font
16

