ഖത്തർ ലോകകപ്പിന്‍റെ ഔദ്യോഗിക സ്റ്റാമ്പ് പുറത്തിറക്കി
ഖത്തർ ലോകകപ്പിന്‍റെ ഭാഗ്യചിഹ്നം കഴിഞ്ഞ മാസം പുറത്തിറക്കിയിരുന്നു

ദോഹ: ഖത്തർ ലോകകപ്പിന്‍റെ ഔദ്യോഗിക സ്റ്റാമ്പ് പുറത്തിറക്കി. ലോകകപ്പിന്‍റെ ഭാഗ്യചിഹ്നമായ ലഈബിന്‍റെ ചിത്രമുള്ള സ്റ്റാമ്പാണ് ഖത്തര്‍ പോസ്റ്റ് പുറത്തിറക്കിയത്. സ്റ്റാമ്പ് ടൂർണമെന്‍റിന്‍റെ ആവേശം കൂടുതൽ പേരിലെത്തിക്കാൻ സഹായിക്കുമെന്ന് ഫിഫ പറഞ്ഞു.
ഖത്തർ ലോകകപ്പിന്‍റെ ഭാഗ്യചിഹ്നം കഴിഞ്ഞ മാസം പുറത്തിറക്കിയിരുന്നു. ലഈബ് എന്നാണ് ഭാഗ്യ ചിഹ്നത്തിന്‍റെ പേര്. പന്ത് തട്ടുന്ന അറബ് ബാലനാണ് ഭാഗ്യചിഹ്നം. നന്നായി കളിക്കുന്നവൻ എന്നാണ് ലഈബിന്‍റെ അർത്ഥം. ലോകകപ്പിലുള്ള ടീമുകളുടെ ഗ്രൂപ്പ് തെരഞ്ഞെടുപ്പ് വേദിയിലാണ് ഭാഗ്യചിഹ്നത്തെ പ്രഖ്യാപിച്ചത്. ലോകകപ്പിന്‍റെ ഔദ്യോഗിക ഗാനവും പുറത്തിറക്കിയിരുന്നു. 'ഹയ്യാ ഹയ്യാ' എന്നാണ് ഗാനത്തിന്‍റെ പേര്. ട്രിനിഡാഡ് കർഡോന, ഡേവിഡോ, ഐഷ എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
Qatar issues official World Cup stamp
Next Story
Adjust Story Font
16
