Quantcast

ഖത്തർ കെഎംസിസി അനുശോചന യോഗം സംഘടിപ്പിച്ചു

MediaOne Logo

Web Desk

  • Published:

    23 Dec 2023 3:36 AM GMT

ഖത്തർ കെഎംസിസി അനുശോചന യോഗം സംഘടിപ്പിച്ചു
X

വയനാട് മുസ്‌ലിം യത്തീംഖാന ജനറൽ സെക്രട്ടറിയും, മുസ്‌ലിം ലീഗ് വയനാട് ജില്ലാ സീനിയർ വൈസ് പ്രസിഡണ്ടുമായിരുന്ന എം.എ മുഹമ്മദ്‌ ജമാലിന്റെ വിയോഗത്തിൽ അനുശോചന യോഗം ചേര്‍ന്നു.

കെ.എം.സി.സി ഖത്തർ സംസ്ഥാന കമ്മിറ്റിയുടെയും വയനാട് മുസ്‌ലിം യത്തീംഖാന ഖത്തർ ചാപ്റ്റർ എന്നിവയുടെയും സംയുക്ത ആഭിമുഖ്യത്തിലായിരുന്നു പരിപാടി.

കെഎംസിസി ഖത്തർ സംസ്ഥാന ജനറൽ സെക്രട്ടറി സലീം നാലകത്ത് അദ്ധ്യക്ഷത വഹിച്ചു. ഉപദേശക സമിതി വൈസ് ചെയർമാൻ എസ്.എ.എം ബഷീർ‍ അനുസ്മരണ പ്രഭാഷണം നടത്തി.

TAGS :

Next Story