Quantcast

ലോകകപ്പിന്റെ ഓർമക്കായി പ്രത്യേക കറൻസി പുറത്തിറക്കി ഖത്തർ

2022 നെ സൂചിപ്പിക്കും വിധം 22 റിയാലിന്റെ കറൻസിയാണ് പുറത്തിറക്കിയത്

MediaOne Logo

Web Desk

  • Updated:

    2022-11-09 18:40:59.0

Published:

9 Nov 2022 5:31 PM GMT

ലോകകപ്പിന്റെ ഓർമക്കായി പ്രത്യേക കറൻസി പുറത്തിറക്കി ഖത്തർ
X

ഖത്തർ: ലോകകപ്പിന്റെ ഓർമക്കായി പ്രത്യേക കറൻസി പുറത്തിറക്കി ഖത്തർ. ലോകകപ്പ് കഴിഞ്ഞാലും ഓർമ്മകൾ മരിക്കാതെ നിലനിർത്തുന്നതിനാണ് ഖത്തർ സെൻട്രൽ ബാങ്ക് പുതിയ കറൻസി പുറത്തിറക്കിയിരിക്കുന്നത്. 2022 വർഷത്തെ സൂചിപ്പിക്കും വിധം 22 റിയാലിന്റെ കറൻസിയാണ് പുറത്തിറക്കിയത്.

എന്നാൽ കറൻസി സ്വന്തമാക്കാൻ 75 റിയാൽ മുടക്കണം. പത്ത് നാണയങ്ങളും ഇതോടൊപ്പം പുറത്തിറക്കിയിട്ടുണ്ട്. ഖത്തറിന്റെയും അറബ് മേഖലയുടെയും അഭിമാനവും പ്രൗഢിയും ഉയർത്തിപ്പിടിക്കുന്നതാണ് ലോകകപ്പ്. അതിന്റെ ഓർമ്മകൾ എക്കാലവും നിലനിർത്തേണ്ടതുണ്ട്. ഈ ലക്ഷ്യത്തിനായി ഖത്തർ സെൻഡ്രൽ വിവിധ പദ്ധതികൾ ആവിഷ്‌കരിച്ചിരിക്കുകയാണെന്നും ക്യൂസിബി ഗവർണർ പറഞ്ഞു. പ്രത്യേക ലോകകപ്പ് സ്റ്റാമ്പ് നേരത്തെ ഖത്തർ പോസ്റ്റും പുറത്തിറക്കിയിരുന്നു


TAGS :

Next Story