Quantcast

ഖത്തറില്‍ കോവിഡ് ടെസ്റ്റുകള്‍ക്കുള്ള നിരക്ക് കുറച്ചു

പിസിആര്‍, ആന്‍റിജന്‍ ടെസ്റ്റുകള്‍ക്കുള്ള ചാര്‍ജ്ജ് കുറയും

MediaOne Logo
ഖത്തറില്‍ കോവിഡ് ടെസ്റ്റുകള്‍ക്കുള്ള നിരക്ക് കുറച്ചു
X

ഖത്തറില്‍ കോവിഡ് പരിശോധനകള്‍ക്കുള്ള നിരക്കുകള്‍ കുറച്ച് ആരോഗ്യമന്ത്രാലയം. പിസിആര്‍ ടെസ്റ്റിന് ഇനി മുതല്‍ 160 റിയാല്‍ നല്‍കിയാല്‍ മതി. നേരത്തെ 300 റിയാല്‍ വരെയായിരുന്നു നിരക്ക്. റാപ്പിഡ് ആന്‍റിജന്‍ ടെസ്റ്റിനും ആന്‍റിബോഡി ടെസ്റ്റിനും അമ്പത് റിയാലാണ് നല്‍കേണ്ടത്.

ഖത്തറിന് പുറത്ത് വെച്ച് വാക്സിനെടുത്ത് വരുന്നവര്‍ക്കും സിനോഫാം, സിനോവാക്, സ്പുട്ട്നിക്ക് എന്നീ വാക്സിന്‍ എടുത്തവര്‍ക്കും ഖത്തറിലെത്തി രണ്ട് ദിവസത്തെ ക്വാറന്‍റൈന്‍ കഴിയുന്ന മുറയ്ക്ക് ആന്‍റിബോഡി ടെസ്റ്റ് നടത്തണം.

Next Story