Quantcast

ദീർഘദൂര സോളോ മാരത്തൺ: ഗിന്നസ് റെക്കോർഡ് കുറിച്ച് ഖത്തർ മലയാളി

ഖത്തറിന്റെ തെക്കേ അറ്റമായ അബു സംറ മുതൽ വടക്കെ അറ്റമായ അൽ റുവൈസ് വരെ ഓടിയാണ് തലശേരി സ്വദേശി ഷക്കീർ ചീരായി മലയാളികളുടെ അഭിമാനമായി മാറിയത്

MediaOne Logo

Web Desk

  • Published:

    19 Feb 2023 12:28 AM IST

solo Marathon Shakeer
X

Shakeer

ദോഹ: ദീർഘ ദൂര സോളോ മാരത്തണിൽ ഗിന്നസ് റെക്കോർഡ് കുറിച്ച് ഖത്തർ മലയാളി ഷക്കീർ ചീരായി. ഖത്തറിന്റെ തെക്കേ അറ്റമായ അബു സംറ മുതൽ വടക്കെ അറ്റമായ അൽ റുവൈസ് വരെ ഓടിയാണ് തലശേരി സ്വദേശി ഷക്കീർ ചീരായി മലയാളികളുടെ അഭിമാനമായി മാറിയത്. ഇന്നലെ രാവിലെ 6 മണിക്കാണ് ഷക്കീർ ഓട്ടം തുടങ്ങിയത്. ഇന്ന് ഉച്ചയ്ക്ക് 12.54ന് ഫിനിഷ് ചെയ്തു.

30 മണിക്കൂർ 34 മിനുട്ട് 9 സെക്കൻറാണ് സമയം. കഴിഞ്ഞ വർഷം ഫെബ്രുവരി നാലിന് ടുണീഷ്യൻ അത്ലറ്റ് സഡോക് കൊച്ബാറ്റി സ്ഥാപിച്ച 34 മണിക്കൂർ 19 മിനുട്ട് 18 സെക്കൻറ് എന്ന റെക്കോർഡാണ് തിരുത്തിയത്. ഗിന്നസ് അധികൃതരുടെ സൂക്ഷ്മ പരിശോധനയ്ക്ക് ശേഷമാകും അന്തിമ പ്രഖ്യാപനം. ശക്തമായ തണുപ്പിനെയും പൊടിക്കാറ്റിനെയും അതിജീവിച്ചാണ് ഷക്കീറിന്റെ നേട്ടം.


Qatar Malayali holds Guinness record in long distance solo marathon

TAGS :

Next Story