Quantcast

അൽ അഖ്സയിലെ അതിക്രമം മുസ്ലിം വിശ്വാസത്തെ വ്രണപ്പെടുത്തുന്നത്- ഖത്തർ വിദേശകാര്യമന്ത്രി

അൽ അഖ്‌സയിലെ ഇസ്രായേൽ അധിനിവേശ സേനയുടെ ആക്രമണവും പ്രാർഥനക്കെത്തിയ വിശ്വാസികളെ അറസ്റ്റ് ചെയ്ത നടപടിയും പള്ളിയുടെ വിശുദ്ധിയെ കളങ്കപ്പെടുത്തുന്നതിന്റെ തുടർച്ചയാണ്.

MediaOne Logo

Web Desk

  • Published:

    23 April 2022 11:06 PM IST

അൽ അഖ്സയിലെ അതിക്രമം മുസ്ലിം വിശ്വാസത്തെ വ്രണപ്പെടുത്തുന്നത്- ഖത്തർ വിദേശകാര്യമന്ത്രി
X

അൽ അഖ്‌സയിലെ അതിക്രമം മുസ്ലിം വിശ്വാസത്തെ വ്രണപ്പെടുത്തുന്നതാണെന്ന് ഖത്തർ വിദേശകാര്യമന്ത്രി

ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്‌മാൻ അൽത്താനി. ജോർദാനിൽ നടന്ന അറബ് മന്ത്രിതല സമിതി യോഗത്തിലാണ് ഖത്തർ വിദേശകാര്യമന്ത്രി ഇസ്രയേൽ അതിക്രമത്തെ ശക്തമായി വിമർശിച്ചത്.

അൽ അഖ്‌സയിലെ ഇസ്രായേൽ അധിനിവേശ സേനയുടെ ആക്രമണവും പ്രാർഥനക്കെത്തിയ വിശ്വാസികളെ അറസ്റ്റ് ചെയ്ത നടപടിയും പള്ളിയുടെ വിശുദ്ധിയെ കളങ്കപ്പെടുത്തുന്നതിന്റെ തുടർച്ചയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ദശലക്ഷക്കണക്കിന് വരുന്ന മുസ്ലിംകളുടെ വികാരത്തെ വ്രണപ്പെടുത്തുന്നതാണ് വിശുദ്ധ റമദാനിലെ തുടർച്ചയായ ആക്രമണം. അന്താരാഷ്ട്ര കൺവെൻഷനുകളുടെയും മനുഷ്യാവകാശങ്ങളുടെയും പ്രത്യക്ഷമായ നിയമലംഘനങ്ങളാണിതെന്നും ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്‌മാൻ ആൽഥാനി കൂട്ടിച്ചേർത്തു. ജോർദാനിലെ അമ്മാനിൽ നടന്ന അറബ് മന്ത്രിതല സമിതിയുടെ നാലാമത് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഫലസ്തീൻ വിഷയത്തിൽ അന്താരാഷ്ട്ര സമൂഹത്തിൻറെ കുറ്റകരമായ മൗനവും ഫലസ്തീൻ ജനതയുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള അന്താരാഷ്ട്ര നിയമം നടപ്പിലാക്കുന്നതിലെ പരാജയവും അധിനിവേശത്തെ ശിക്ഷാ നടപടികളിൽ നിന്നൊഴിവാക്കുന്നതുമാണ് നിരായുധരായ ഫലസ്തീൻ ജനതക്ക് നേരെ നടക്കുന്ന തുടർച്ചയായ ആക്രമണത്തിന് പിന്നിലെ ഘടകമെന്നും ഖത്തർ വിദേശകാര്യ മന്ത്രി തുറന്നടിച്ചു.

TAGS :

Next Story