ഖത്തറില്‍ സ്വദേശിവത്കരണ നയങ്ങളില്‍ കൃത്രിമം കാണിച്ച രണ്ട് കമ്പനികള്‍ പിടിച്ചെടുത്തു
ചട്ട ലംഘനം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് മന്ത്രാലയം അറിയിച്ചു

സ്വകാര്യമേഖലയിലെ ജോലികളില്‍ സ്വദേശിവത്കരണ നയങ്ങളില്‍ കൃത്രിമം കാണിച്ച രണ്ട് കമ്പനികള്‍ പിടിച്ചെടുത്തതായി ഖത്തര്‍ തൊഴില്‍ മന്ത്രാലയം. ഇൻഷുറൻസ് മേഖലയിലും കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മേഖലയിലുമുള്ള കമ്പനികളാണ് പിടിച്ചെടുത്തത്.
ഖത്തറികളല്ലാത്തവര്‍ക്ക് ജോലി ചെയ്യാനുള്ള ലൈസൻസ് നേടിയതിനുശേഷമല്ലാതെ ജോലി ചെയ്യാൻ പാടില്ലെന്ന തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 23-ലെ വ്യവസ്ഥകൾ അനുസരിച്ചാണ് നടപടി. ഖത്തരി അല്ലാത്ത ഒരാൾക്ക് വർക്ക് പെർമിറ്റ് അനുവദിക്കുന്നതിന്, ആ ജോലി ചെയ്യാന്‍ യോഗ്യതയുള്ള രജിസ്റ്റർ ചെയ്ത ഖത്തരിയുടെ അഭാവം ആവശ്യമാണ്. ഇപ്പോള്‍ നടപടിക്ക് വിധേയരായ കമ്പനികള്‍ സ്വദേശിവത്കരണ നയങ്ങള്‍ ലംഘിച്ച് ജീവനക്കാരെ നിയമിച്ചതായി മന്ത്രാലയം പറയുന്നു.
ഇക്കാര്യത്തില്‍ ചട്ട ലംഘനം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് മന്ത്രാലയം അറിയിച്ചു. തൊഴില്‍ മന്ത്രാലയം നടത്തുന്ന പരിശോധന ശക്തമായി തുടരും. തദ്ദേശീയര്‍ക്ക് അനുയോജ്യമായ തൊഴില്‍ മേഖലകള്‍ ദേശസാത്കരിക്കുന്നതിന്‍റെ ഭാഗം കൂടിയാണിത്.
Adjust Story Font
16

