ഡിസൈൻ ദോഹ പ്രൈസ് രണ്ടാം സീസൺ പ്രഖ്യാപിച്ചു; നാല് വിഭാഗങ്ങളിലായി 8 ലക്ഷം റിയാൽ സമ്മാനം

ദോഹ: ഖത്തർ മ്യൂസിയംസ് ഡിസൈൻ ദോഹ പ്രൈസ് അവാർഡിന്റെ രണ്ടാം സീസൺ പ്രഖ്യാപിച്ചു. കരകൗശലം, ഉൽപന്ന ഡിസൈൻ, ഫർണിച്ചർ ഡിസൈൻ, എമർജിങ് ടാലന്റ് എന്നീ നാല് വിഭാഗങ്ങളിലായാണ് പുരസ്‌കാരങ്ങൾ നൽകുന്നത്. ഓരോ വിഭാഗത്തിലെയും വിജയികൾക്ക് രണ്ടു ലക്ഷം റിയാൽ വീതം സമ്മാനം ലഭിക്കും.
രണ്ടു വർഷത്തിലൊരിക്കൽ നൽകുന്ന ഈ പുരസ്‌കാരത്തിന് ജൂൺ 30 വരെ അപേക്ഷകൾ സമർപ്പിക്കാം. മിഡിൽ ഈസ്റ്റ്, വടക്കൻ ആഫ്രിക്ക മേഖലയിലെ പൗരന്മാർക്കും താമസക്കാർക്കും മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്.
മേഖലയിലെ മികച്ച ഡിസൈനർമാരെ കണ്ടെത്തുകയും അവരെ പ്രോത്സാഹിപ്പിക്കുക എന്നതുമാണ് ഈ അവാർഡിന്റെ പ്രധാന ലക്ഷ്യം. ഡിസൈൻ ദോഹ ബിനാലെയുടെ ഭാഗമായാണ് ഡിസൈൻ ദോഹ അവാർഡ് നൽകുന്നത്.
Next Story
Adjust Story Font
16

