Quantcast

യു.എൻ ടൂറിസം ഓർഗനൈസേഷനിൽ അംഗമായി ഖത്തർ മ്യൂസിയംസ്

ഖത്തറിന്റെ സാംസ്‌കാരിക പൈതൃകം ലോകത്തിന് മുന്നിൽ അവതരിപ്പിക്കാൻ ഇത് കൂടുതൽ അവസരങ്ങൾ ഒരുക്കും.

MediaOne Logo

Web Desk

  • Published:

    22 Oct 2023 10:27 PM IST

Qatar musium
X

ദോഹ: ഖത്തറിന്റെ ടൂറിസം സാധ്യതകളെ വിപുലമാക്കി ഖത്തർ മ്യൂസിയംസ് യുഎൻ ടൂറിസം ഓർഗനൈസേഷനിൽ അംഗമായി. ഉസ്ബകിസ്താനിൽ നടന്ന ജനറൽ അസംബ്ലിയിലായിരുന്നു പ്രഖ്യാപനം. സാംസ്‌കാരിക, പൈതൃക ടൂറിസം മേഖലയിൽ പുതിയ സാധ്യതകൾ തുറന്നിടുന്നതാണ് യു.എൻ ലോക ടൂറിസം ഓർഗനൈസേഷൻ അഥവാ യു.എൻ.ഡബ്ല്യു.ടി.ഒയിലേക്കുള്ള ഖത്തറിന്റെ അംഗത്വം.

ഖത്തറിന്റെ സാംസ്‌കാരിക പൈതൃകം ലോകത്തിന് മുന്നിൽ അവതരിപ്പിക്കാൻ ഇത് കൂടുതൽ അവസരങ്ങൾ ഒരുക്കും. ഖത്തർ മ്യൂസിയംസിന് കീഴിലുള്ള നാഷണൽ മ്യൂസിയം, ഇസ്‌ലാമിക് മ്യൂസിയം എന്നിവിടങ്ങളിലെല്ലാം വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിനുള്ള വിവിധ പരിപാടികൾ ഒരുക്കാൻ ഇതുവഴി സാധിക്കും. അഫിലിയേഷൻ സാധ്യമാക്കുന്നതിൽ സഹായിച്ച ഖത്തർ ടൂറിസത്തിന് ഖത്തർ മ്യൂസിയംസ് കൃതജ്ഞത അറിയിച്ചു.

TAGS :

Next Story