Quantcast

ഖത്തര്‍ പാരമൗണ്ടഡ് ഗ്രൂപ്പ് വാര്‍ഷികാഘോഷം സംഘടിപ്പിച്ചു

മികച്ച പ്രകടനം നടത്തിയ ജീവനക്കാരെ പരിപാടിയില്‍ ആദരിച്ചു. പ്രവര്‍ത്തനം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി

MediaOne Logo

Web Desk

  • Updated:

    2023-03-23 18:40:40.0

Published:

23 March 2023 11:52 PM IST

ഖത്തര്‍ പാരമൗണ്ടഡ് ഗ്രൂപ്പ് വാര്‍ഷികാഘോഷം സംഘടിപ്പിച്ചു
X

ദോഹ: ഖത്തര്‍ പാരമൗണ്ടഡ് ഗ്രൂപ്പ് വാര്‍ഷികാഘോഷം സംഘടിപ്പിച്ചു. മികച്ച പ്രകടനം കാഴ്ചവെച്ച ജീവനക്കാരെ പരിപാടിയില്‍ ആദരിച്ചു. മൂന്ന് പതിറ്റാണ്ടിലേറെയായി ജിസിസിയില്‍ കാറ്ററിങ് ബേക്കറി ഉപകരണങ്ങള്‍ക്ക് പ്രഥമ നാമമാണ് പാരമൗണ്ട് ഗ്രൂപ്പ്, മികച്ച സേവനവും ഗുണമേന്മയുള്ള ഉപകരണങ്ങളും പാരാമൗണ്ടിന്റെ വളര്‍ച്ചയ്ക്ക് കരുത്തായി.

ഖത്തര്‍ റീജിയന്‍ ഓഫീസിന്റെ ഇരുപതാം വാര്‍ഷികം കമ്പനി കഴിഞ്ഞ ദിവസം ആഘോഷിച്ചു. മികച്ച പ്രകടനം നടത്തിയ ജീവനക്കാരെ പരിപാടിയില്‍ ആദരിച്ചു. പ്രവര്‍ത്തനം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി, ഏറ്റവും പുതിയ ഫാക്ടറി യൂണിറ്റ്ഈ വര്‍ഷം ഖത്തര്‍ ബിര്‍കാത്ത് അല്‍ അവാമീറില്‍ പ്രവര്‍ത്തനം തുടങ്ങും

ജീവനക്കാരുടേത് ഉള്‍പ്പെടെ വിവിധ കലാപരിപാടികളും വാര്ഷികാഘോഷത്തോട് അനുബന്ധിച്ച് നടന്നു. അഡ്മിനിസ്ട്രേറ്റിവ് ഡയറക്ടര്‍ ഹാരിസ് അമര്‍ ഷംസുദ്ദീന്‍, സെയില്‍സ് മാനേജര്‍ ജോണ്‍സണ്‍ ആന്റണി,ബിസിനസ് ഡെവലപ്മെന്റ് മാനേജർ ഡാനിയേല്‍ ടി സാം, ഏരിയ മാനേജര്‍ ജെയിംസ് ആന്റണി, സാമ്പത്തിക ഉപദേഷ്ടാവ് വിശ്വനാഥന്‍ കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

കമ്പനിയുടെ മുപ്പത്തിയഞ്ചാം വാര്‍ഷികം കഴിഞ്ഞ മാസം യുഎഇയില്‍ വെച്ച് ആഘോഷിച്ചിരുന്നു, കമ്പനിയുടെ വളര്‍ച്ചയ്ക്ക് പിന്നില്‍ സത്യസന്ധതയും ദൃഢനിശ്ചയവും വിശ്വസിച്ചു കൂടെ നിന്ന എല്ലാ തൊഴിലാളികളും ആണെന്ന് ചെയർമാൻ കെ.വി ഷംസുദ്ദീന്‍ പറഞ്ഞു. എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഹിഷാം ഷംസുദ്ദീനും സംസാരിച്ചു.

TAGS :

Next Story