മോട്ടോർ ഇതര ഗതാഗതം പ്രോത്സാഹിപ്പിച്ച് ഖത്തർ; ട്രാൻസ്പോർട്ടേഷൻ മാസ്റ്റർ പ്ലാൻ 2050ൽ മാറ്റം
നടത്തം, സൈക്ലിങ്, ചെറുചക്ര ഗതാഗതം എന്നിങ്ങനെ മോട്ടോര്‍ ഇതര ഗതാഗതത്തെ കാര്യമായി പ്രോത്സാഹിപ്പിക്കുന്നതാണ് നയങ്ങള്‍

ദോഹ: മോട്ടോര്‍ ഇതര ഗതാഗതത്തെ പ്രോത്സാഹിപ്പിക്കുന്ന നയങ്ങളുമായി ഖത്തര്‍ . ട്രാന്‍സ്പോര്‍ട്ടേഷന്‍ മാസ്റ്റര്‍പ്ലാന്‍ 2050ലാണ് വിപ്ലവകരമായ മാറ്റങ്ങളുള്ളത്. ഗതാഗത മേഖലയില്‍ വരും നാളുകളിലെ വികസനവും നിക്ഷേപവുമെല്ലാം ഈ ട്രാന്‍സ്പോര്‍ട്ടേഷന്‍ മാസ്റ്റര്‍ പ്ലാന്‍സ് അനുസരിച്ചാണ് നടത്തുക. ഭൂവിനിയോഗം, നഗരവികസനം, ഭാവി ഗതാഗതത്തിനുള്ള സംവിധാനങ്ങള്‍ ഒരുക്കല്‍, എന്നിവക്കെല്ലാമുള്ള റോഡ് മാപ്പാണ് ഈ മാസ്റ്റര്‍പ്ലാന്‍.
ഇതനുസരിച്ച് നടത്തം, സൈക്ലിങ്, ചെറുചക്ര ഗതാഗതം എന്നിങ്ങനെ മോട്ടോര്‍ ഇതര ഗതാഗതത്തെ കാര്യമായി പ്രോത്സാഹിപ്പിക്കുന്നതാണ് നയങ്ങള്‍. മലിനീകരണ തോത് കുറയ്ക്കല്‍., ആരോഗ്യം. തിരക്ക് ഒഴിവാക്കല്‍ എന്നിവയെല്ലാം ഈ നയങ്ങള്‍ വഴി ലക്ഷ്യമിടുന്നു.നേരത്തെ തന്നെ ഖത്തര്‍ ഈ ലക്ഷ്യത്തിലേക്കുള്ള കാല്‍വെപ്പ് തുടങ്ങിയിട്ടുണ്ട്.2022 പൊതുമരാമത്ത് വിഭാഗമായ അഷ്ഗാലിന് കീഴില്‍ 2000ത്തിലേറെ കിലോമീറ്റര്‍ സൈക്ലിങ് വോക്കിങ് ട്രാക്കുകള്‍ ഒരുക്കിയിട്ടുണ്ട്. ഭാവിയില്‍ ഈ ശൃംഖല വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം.
Adjust Story Font
16

