ഖത്തറിൽ സ്മാർട് പാർക്കിങ് സംവിധാനം; 3300 പാര്‍ക്കിങ് സെന്‍സറുകള്‍ സ്ഥാപിച്ചു
18000 വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് ഒരുക്കും

ദോഹ: ദോഹ നഗരത്തിലെ വാഹന പാര്‍ക്കിങ് എളുപ്പമാക്കുന്നതിനുള്ള നടപടികളുമായി ഖത്തര്‍. പബ്ലിക് പാര്‍ക്കിങ് മാനേജ്മെന്റ് പ്രൊജക്ടിന്റെ ഭാഗമായി 3300 പാര്‍ക്കിങ് സെന്‍സറുകള്‍ സ്ഥാപിച്ചു. സ്മാര്‍ട്ട് ഖത്തര്‍ പ്രോഗ്രാമിന് കീഴിലാണ് നഗരത്തിലെ പാര്‍ക്കിങ് പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നത്.
വെസ്റ്റ്ബേ, കോര്‍ണിഷ്, സെന്‍ട്രല്‍ ദോഹ തുടങ്ങിയ തിരക്കേറിയ ഇടങ്ങളില്‍ 18,000 വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് സൗകര്യം ഒരുക്കുന്ന രീതിയില്‍ സെന്‍സറുകള്‍ സ്ഥാപിച്ചു കഴിഞ്ഞു. നിര്‍ദിഷ്ട ഇടങ്ങളില്‍ മാത്രം വാഹന പാര്‍ക്കിങ് അനുവദിക്കുകയാണ് ലക്ഷ്യം. പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയിലാണ് 3,300 സെന്‍സറുകള്‍ സ്ഥാപിച്ചതെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയം ഉദ്യോഗസ്ഥര്‍ അറിയിച്ചു. തിരക്ക് ഒഴിവാക്കി നഗര ജീവിതം സുഗമമാക്കുകയാണ് പദ്ധതി വഴി ലക്ഷ്യമിടുന്നത്. ഡിജിറ്റല്‍ സംവിധാനങ്ങളിലൂടെ ഡ്രൈവര്‍ക്ക് ഒഴിവുള്ള പാര്‍ക്കിങ് ഇടം കണ്ടെത്താനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.
Adjust Story Font
16

