ഇവിടെ സേഫാണ്; ഖത്തര്‍ ലോകത്തെ ഏറ്റവും സുരക്ഷിതമായ മൂന്നാമത്തെ രാഷ്ട്രം
കുറഞ്ഞ കുറ്റകൃത്യനിരക്കും ഉയർന്ന സുരക്ഷാ നിലവാരവുമാണ് ഖത്തറിന്റെ നേട്ടത്തിന് പിന്നിൽ

ദോഹ: ലോകത്തെ ഏറ്റവും സുരക്ഷിത രാഷ്ട്രങ്ങളുടെ ആഗോള പട്ടികയിൽ ഇടം പിടിച്ച് ഖത്തർ. മൂന്നാമതാണ് ഖത്തറിന്റെ സ്ഥാനം. ഓൺലൈൻ ഡാറ്റാ ബേസ് സ്ഥാപനമായ നംബിയോ തയ്യാറാക്കിയ സുരക്ഷാ സൂചികയിലാണ് ഖത്തർ ഏറ്റവും സുരക്ഷിതമായ മൂന്നു രാഷ്ട്രങ്ങളിൽ ഇടംപിടിച്ചത്. കുറഞ്ഞ കുറ്റകൃത്യനിരക്കും ഉയർന്ന സുരക്ഷാ നിലവാരവുമാണ് ഖത്തറിന്റെ നേട്ടത്തിന് പിന്നിൽ. 148 രാഷ്ട്രങ്ങളിൽ നടത്തിയ സർവേയിൽ 84.6 ആണ് ഖത്തറിന്റെ സ്‌കോർ. യുഎഇ, അൻഡോറ എന്നിവയാണ് ആദ്യ മൂന്നിലെ മറ്റു രാഷ്ട്രങ്ങൾ.
പൊതുസ്ഥലങ്ങളിലെ അതിക്രമം, വിവേചനങ്ങൾ, കവർച്ച, ലൈംഗിക പീഡനം, സ്വത്തു തർക്കങ്ങൾ തുടങ്ങി വിവിധതരം കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട വിവരശേഖരണത്തിൽ നിന്നാണ് നംബിയോ സൂചിക തയ്യാറാക്കുന്നത്. താമസക്കാരും സന്ദർശകരും നൽക്കുന്ന വിവരങ്ങളാണ് പ്രധാനമായും പരിഗണിക്കുന്നത്.
പട്ടികയിലെ ആദ്യ പതിനഞ്ച് സ്ഥാനങ്ങളിൽ ഖത്തറിനും യുഎഇക്കും പുറമേ, ഒമാൻ, സൗദി അറേബ്യ, ബഹ്റൈൻ എന്നീ ഗൾഫ് രാഷ്ട്രങ്ങളും ഇടം പിടിച്ചു. നംബിയോയുടെ ജീവിതനിലവാര സൂചികയിൽ പതിനാറാമതാണ് ഖത്തറിന്റെ സ്ഥാനം.
Adjust Story Font
16

