Quantcast

പ്രതിസന്ധികളിലും കുലുങ്ങാതെ ഖത്തർ; ഭക്ഷ്യസുരക്ഷാ സൂചികയിൽ മേഖലയിൽ ഒന്നാമത്

രാജ്യത്തെ ഭക്ഷ്യ വിതരണ ശൃംഖല എത്രമാത്രം ശക്തമാണ് എന്നു തെളിയിക്കുന്നതാണ് ഈ സൂചിക.

MediaOne Logo

Web Desk

  • Published:

    18 May 2026 10:47 PM IST

പ്രതിസന്ധികളിലും കുലുങ്ങാതെ ഖത്തർ; ഭക്ഷ്യസുരക്ഷാ സൂചികയിൽ മേഖലയിൽ ഒന്നാമത്
X

ദോഹ: പ്രതിസന്ധി ഘട്ടങ്ങളിലും ഖത്തറിന്റെ ഭക്ഷ്യസുരക്ഷാ ശേഷി അതിശക്തമെന്ന് പഠനങ്ങൾ. ഇതുമായി ബന്ധപ്പെട്ട ഇകോണമിസ്റ്റ് ഇംപാക്ടിന്റെ സൂചികയിൽ പശ്ചമേഷ്യൻ മേഖലയിൽ ഒന്നാമതാണ് ഖത്തർ. ഇക്കണോമിസ്റ്റ് ഇംപാക്ടിന്റെ ഈ വർഷത്തെ ഫുഡ് സിസ്റ്റംസ് റീസിലിയൻസ് ഇൻഡക്‌സിലാണ് ഖത്തർ മേഖലയിൽ ആദ്യ സ്ഥാനം സ്വന്തമാക്കിയത്. പ്രതിസന്ധികളിൽ രാജ്യത്തെ ഭക്ഷ്യ വിതരണ ശൃംഖല എത്രമാത്രം ശക്തമാണ് എന്നു തെളിയിക്കുന്നതാണ് ഈ സൂചിക. മിഡിലീസ്റ്റ് ആന്റ് നോർത്ത് ആഫ്രിക്ക അഥവാ മെന മേഖലയിലും ഒന്നാം സ്ഥാനം ഖത്തറിനാണ്. നൂറിൽ 69.89 സ്‌കോറാണ് ഖത്തർ സ്വന്തമാക്കിയത്.

ജിസിസിയിൽ 68.40 സ്‌കോറുമായി സൗദി അറേബ്യ ആഗോള റാങ്കിങ്ങിൽ 24ാം സ്ഥാനത്തും, 68.16 സ്‌കോറുമായി യു.എ.ഇ 26ാം സ്ഥാനത്തുമുണ്ട്. പോർച്ചുഗലാണ് റാങ്കിങ്ങിൽ ഒന്നാമത്. ഫ്രാൻസ്, യുകെ രാഷ്ട്രങ്ങൾ രണ്ടും മൂന്നും സ്ഥാനങ്ങളിൽ ഇടം പിടിച്ചു. ഭക്ഷ്യവസ്തുക്കളുടെ ലഭ്യത, അഫോഡബിളിറ്റി, സുരക്ഷയും ഗുണമേന്മയും, കാലാവസ്ഥാ വ്യതിയാനങ്ങളെ നേരിടാനുള്ള ശേഷി എന്നിവയാണ് സൂചിക തയ്യാറാക്കുന്നതിൽ ഇകോണമിസ്റ്റ് ഇംപാക്ട് പരിഗണിച്ചത്.

TAGS :

Next Story