Quantcast

ഖത്തര്‍ റിയല്‍ എസ്റ്റേറ്റ് ഫോറം ജൂണില്‍ നടക്കും

ലോകത്തെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കമ്പനികള്‍ പങ്കെടുക്കും

MediaOne Logo

Web Desk

  • Updated:

    2023-05-28 18:37:55.0

Published:

29 May 2023 12:05 AM IST

Qatar Real Estate Forum will be held in June
X

ഖത്തര്‍: റിയല്‍ എസ്റ്റേറ്റ് ഫോറം ജൂണില്‍ നടക്കും. റിയല്‍ എസ്റ്റേറ്റ് മേഖലയുടെ സാധ്യതകള്‍ വ്യക്തമാക്കുന്ന ആദ്യ ഫോറമാണ് നടക്കുന്നത്. ലോകത്തെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കമ്പനികള്‍ പങ്കെടുക്കും. ഖത്തര്‍ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനിയുടെ കാര്‍മികത്വത്തില്‍ ഖത്തര്‍ മുനിസിപ്പാലിറ്റി മന്ത്രാലയമാണ് ഖത്തര്‍ റിയല്‍ എസ്റ്റേറ്റ് ഫോറം സംഘടിപ്പിക്കുന്നത്.

രാജ്യത്തെ റിയല്‍ എസ്റ്റേറ്റ് സാധ്യതകള്‍ വിശദീകരിക്കുന്ന പരിപാടിക്ക് ഷെറാട്ടണ്‍ ഹോട്ടല്‍ വേദിയാകും. ജൂണ്‍ നാല്, അഞ്ച് തീയതികളില്‍ വിവിധ സെഷനുകളിലായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഈ രംഗത്തെ വിദഗ്ധരായ 35 പേര്‍ സംവദിക്കും. റിയല്‍ എസ്റ്റേറ്റ് മേഖലയിലെ പ്രമുഖ കമ്പനികളുടെ പ്രതിനിധികളും ഫോറത്തില്‍ പങ്കെടുക്കും.



TAGS :

Next Story