Quantcast

മീഡിയാവൺ ഖത്തറിൽ നടത്തുന്ന 'റൺ ദോഹ റൺ' മാരത്തൺ നാളെ

രാവിലെ ഏഴ് മണി മുതൽ ദോഹ ആസ്പയർ പാർക്കിൽ മത്സരങ്ങൾ ആരംഭിക്കും. ടീ ഷർട്ടും ഇലക്ട്രോണിക് ബിബും കൈപ്പറ്റിയവർ രാവിലെ 6.30ന് ആസ്പയർ പാർക്കിലെത്തണം

MediaOne Logo

Web Desk

  • Published:

    30 Dec 2021 9:36 PM IST

മീഡിയാവൺ ഖത്തറിൽ നടത്തുന്ന റൺ ദോഹ റൺ മാരത്തൺ നാളെ
X

ഖത്തറിന്റെ കായിക കുതിപ്പിനൊപ്പം ചേർന്നുകൊണ്ട് ജനങ്ങളിൽ വ്യായാമശീലം വളർത്തിയെടുക്കുകയെന്ന ലക്ഷ്യവുമായാണ് മീഡിയവൺ 'റൺ ദോഹ റൺ' എന്ന പേരിൽ ദീർഘദൂര ഓട്ട മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. 10,000, 5,000, 3,000 മീറ്ററുകളിലാണ് മത്സരം. മുതിർന്നവരിൽ ഓപ്പൺ, മാസ്റ്റേഴ്‌സ് എന്നീ രണ്ട് കാറ്റഗറികളിലായി പുരുഷന്മാർക്കും വനിതകൾക്കും വെവ്വേറെ മത്സരങ്ങൾ നടക്കും. 16 മുതൽ 40 വയസ്സ് വരെയുള്ളവരാണ് ഓപ്പൺ വിഭാഗത്തിൽ പങ്കെടുക്കുക. 40 വയസ്സിന് മുകളിലുള്ളവരാണ് മാസ്റ്റേഴ്‌സ് കാറ്റഗറിയിൽ പങ്കെടുക്കേണ്ടത്. കുട്ടികൾക്ക് പ്രൈമറി, സെക്കണ്ടറി എന്നിങ്ങനെ രണ്ട് കാറ്റഗറിയാണുള്ളത്.

രാവിലെ ഏഴ് മണി മുതൽ ദോഹ ആസ്പയർ പാർക്കിൽ മത്സരങ്ങൾ ആരംഭിക്കും. ടീ ഷർട്ടും ഇലക്ട്രോണിക് ബിബും കൈപ്പറ്റിയവർ രാവിലെ 6.30ന് ആസ്പയർ പാർക്കിലെത്തണം, ബിബും ടീഷർട്ടും കൈപ്പറ്റാത്തവർക്ക് വേദിയിൽ നിന്നും നേരിട്ട് സ്വീകരിക്കാവുന്നതാണ്. എല്ലാ കാറ്റഗറികളിലും ഒന്ന് മുതൽ മൂന്ന് വരെ സ്ഥാനങ്ങളിലെത്തുന്നവർക്ക് മെഡലുകൾക്ക് പുറമെ ഇന്റർ ടെക് ഖത്തർ സ്‌പോൺസർ ചെയ്യുന്ന സ്മാർട്ട് വാച്ചുകൾ സമ്മാനമായി നൽകും. മത്സരത്തിന്റെ രജിസ്‌ട്രേഷൻ ദിവസങ്ങൾക്ക് മുമ്പ് തന്നെ പൂർത്തിയായിരുന്നു.

TAGS :

Next Story