Quantcast

ഭൂകമ്പദുരിത ബാധിതര്‍ക്ക് താങ്ങായി ഖത്തര്‍; മുഴുവന്‍ മൊബൈല്‍ വീടുകളും കൈമാറി

ലോകകപ്പ് ഫുട്ബോള്‍ കാലത്ത് താമസത്തിന് ഉപയോഗിച്ച പതിനായിരം മൊബൈല്‍ വീടുകളാണ് ദുരിതബാധിതര്‍ക്ക് നല്‍കിയത്.

MediaOne Logo

Web Desk

  • Published:

    26 Jun 2023 5:01 PM GMT

ഭൂകമ്പദുരിത ബാധിതര്‍ക്ക് താങ്ങായി ഖത്തര്‍; മുഴുവന്‍ മൊബൈല്‍ വീടുകളും കൈമാറി
X

തുര്‍ക്കിയിലെ ഭൂകമ്പ ദുരിത ബാധിതര്‍ക്ക് ഖത്തര്‍ പ്രഖ്യാപിച്ച മുഴുവന്‍ മൊബൈല്‍ വീടുകളും കൈമാറി. ലോകകപ്പ് ഫുട്ബോള്‍ കാലത്ത് താമസത്തിന് ഉപയോഗിച്ച പതിനായിരം മൊബൈല്‍ വീടുകളാണ് ദുരിതബാധിതര്‍ക്ക് നല്‍കിയത്.

ഫെബ്രുവരിയില്‍ സിറിയയിലും തുര്‍ക്കിയിലുമുണ്ടായ ഭൂകമ്പത്തില്‍ 50000ത്തിലേറെ പേര്‍ മരിച്ചിരുന്നു. മുപ്പത് ലക്ഷത്തോളം പേരെ ബാധിച്ച ഭൂകമ്പത്തിന്റെ കെടുതികള്‍ ഇനിയും അവസാനിച്ചിട്ടില്ല. ദുരിതബാധിത‌ മേഖലയിലെ ജനങ്ങള്‍ വേഗത്തില്‍ താമസസൌകര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഖത്തര്‍ മൊബൈല്‍ വീടുകള്‍ വാഗ്ദാനം ചെയ്തത്.

ലോകകപ്പ് ഫുട്ബോള്‍ സമയത്ത് ആരാധകര്‍ക്ക് താമസത്തിനായി സജ്ജീകരിച്ച പതിനായിരം വീടുകള്‍ ഇങ്ങനെ തുര്‍ക്കിയിലും സിറിയിലുമായി നിരാലംബര്‍ക്ക് കൂടൊരുക്കി, ശനിയാഴ്ചയാണ് അവസാന ബാച്ച് വീടുകള്‍ തുര്‍ക്കിയിലെത്തിയത്.എല്ലാ വിധ സൌകര്യങ്ങളോടും കൂടിയതയാണ് വീടുകള്‍. തെക്ക് കിഴക്കന്‍ തുര്‍ക്കിയിലെ 15 ചെറുനഗരങ്ങളിലായാണ് ഈ വീടുകള്‍ നല്‍കിയത്.സിറിയയില്‍ എഴുപതിനായിരം പേര്‍ക്ക് താമസിക്കാവുന്ന നഗരം ഒരുക്കുമെന്നും ഖത്തര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

TAGS :

Next Story