Quantcast

ലബനനിൽ നിന്നുള്ള ചില പച്ചക്കറികളുടെ ഇറക്കുമതി ഖത്തർ നിർത്തിവെക്കുന്നു

സാംപിളുകളിൽ രാവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി

MediaOne Logo

Web Desk

  • Published:

    28 Oct 2021 9:52 PM IST

ലബനനിൽ നിന്നുള്ള ചില പച്ചക്കറികളുടെ ഇറക്കുമതി ഖത്തർ നിർത്തിവെക്കുന്നു
X

ലബനനിൽ നിന്നുള്ള ചില പച്ചക്കറികളുടെ ഇറക്കുമതി ഖത്തർ നിർത്തിവെക്കുന്നു. മല്ലിയില, പുതിന, പാഴ്‌സലി തുടങ്ങി ആറ് വിഭാഗം ഇലക്കറികൾക്കാണ് നിരോധനമേർപ്പെടുത്തുന്നത്. സാംപിളുകളിൽ രാവസ്തുക്കളുടെ സാനിധ്യം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

ലബനനിൽ നിന്നും ഇറക്കുമതി ചെയ്യുന്ന മല്ലിയില, പുതിന, പാഴ്‌സലി, തൈം, പാഴ്സ്ലി, മൊലോകിയ തുടങ്ങി ഭക്ഷ്യ ഇലകളുടെ ഇറക്കുമതിക്കാണ് ഭക്ഷ്യമന്ത്രാലയം നിരോധനമേർപ്പുടുത്തുന്നത്. സാംപിൾ പരിശോധനകളിൽ കൂടിയ അളവിൽ രാസവസ്തുക്കളും ഇ കോളി ബാക്ടീരിയയുടെയും സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

അടുത്ത മാസം ഏഴ് മുതൽ ലബനനിൽ നിന്നും ഇത്തരം പച്ചക്കറികൾ ഇറക്കുമതി ചെയ്യരുതെന്നാണ് ഉത്തരവ്. ഖത്തറിൽ സ്വദേശികളും വിദേശികളും ഭക്ഷണത്തിനൊപ്പം വേവിക്കാതെ തന്നെ കഴിക്കുന്ന ഇലകളാണിവ. ഈ സാഹചര്യത്തിൽ കൂടിയാണ് ഇത്തരം പച്ചക്കറികളുടെ പരിശോധനകൾ കർശനമാക്കിയത്. ഭക്ഷ്യ സുരക്ഷയ്ക്ക് ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്ന രാജ്യങ്ങളിലൊന്നായ ഖത്തര് ഇറക്കുമതി ചെയ്യുന്ന വസ്തുക്കളുടെ ഗുണനിലവാരപരിശോധനയ്ക്കായി ഏറ്റവും നൂതനവും കുറ്റമറ്റതുമായ സംവിധാനങ്ങളാണ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.

Next Story