ഖത്തറില്‍ കോവിഡ് വാക്സിന്‍ രണ്ടാം ഡോസെടുത്ത് ആറ് മാസം പിന്നിട്ടവര്‍ക്കും ബൂസ്റ്റര്‍ ഡോസ്

ആറ് മാസം പിന്നിടുമ്പോള്‍ തന്നെ പ്രതിരോധ ശേഷി ക്രമേണ കുറഞ്ഞുവരുന്നുവെന്ന കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് മന്ത്രാലയം

MediaOne Logo

സൈഫുദ്ദീന്‍ പി.സി

  • Updated:

    2021-11-15 01:01:22.0

Published:

15 Nov 2021 1:00 AM GMT

ഖത്തറില്‍ കോവിഡ് വാക്സിന്‍ രണ്ടാം ഡോസെടുത്ത് ആറ് മാസം പിന്നിട്ടവര്‍ക്കും ബൂസ്റ്റര്‍ ഡോസ്
X

ഖത്തറില്‍ കോവിഡ് വാക്സിനേഷന്‍റെ ബൂസ്റ്റര്‍ ഡോസ് ലഭിക്കുന്നതിനുള്ള യോഗ്യതാ കാലപരിധി കുറച്ചു. രണ്ടാം ഡോസ് സ്വീകരിച്ച് ആറ് മാസം കഴിഞ്ഞവര്‍ക്കും ഇനി ബൂസ്റ്റര്‍ ഡോസിന് യോഗ്യതയുണ്ടാകും. രണ്ടാം ഡോസെടുത്ത് എട്ട് മാസം പിന്നിടണമെന്ന നിബന്ധനയിലാണ് ആരോഗ്യമന്ത്രാലയം മാറ്റം വരുത്തിയത്. രണ്ട് വാക്സിന്‍ സ്വീകരിച്ചതിലൂടെ ലഭിക്കുന്ന പ്രതിരോധ ശേഷി ആറ് മാസം പിന്നിടുമ്പോള്‍ ക്രമേണ കുറഞ്ഞുവരുന്നുവെന്ന കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് മന്ത്രാലയം വിശദീകരിച്ചു.

കഴിഞ്ഞ രണ്ടാഴ്ചകളിലായി പുതിയ രോഗബാധിതരുടെ എണ്ണം ചെറിയ തോതില്‍ ഉയരുന്നുണ്ട്. നേരത്തെ വാക്സിന്‍ സ്വീകരിച്ചവര്‍ക്കും രോഗം പിടിപെടുന്നുണ്ട്. കോവിഡിനെതിരായ പോരാട്ടം അവസാനിച്ചിട്ടില്ലെന്നതാണ് ഇതില്‍ നിന്നും മനസ്സിലാക്കേണ്ടത്. ഉടനെ വിദേശയാത്ര ഉദ്ദേശിക്കുന്നവര്‍ യാത്രക്ക് മുമ്പായി ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. പിഎച്ച്സിസി വഴിയാണ് ബൂസ്റ്റര്‍ ഡോസിനുള്ള അപ്പോയിന്‍മെന്‍റ് നല്‍കുന്നത്. അപ്പോയിന്‍മെന്‍റ് ലഭിക്കാത്തവര്‍ക്ക് പിഎച്ച്സിസിയുടെ ഹോട്ട്ലൈന്‍ നമ്പറായ 40277077 നമ്പറില്‍ വിളിച്ച് അപ്പോയിന്‍മെന്‍റിനായി ശ്രമിക്കാവുന്നതാണെന്നും മന്ത്രാലയം അറിയിച്ചു

Next Story