ജല ഉപയോഗം പരമാവധി കുറച്ചുള്ള കൃഷി രീതികൾ അവലംബിക്കാൻ ഖത്തർ
2030ഓടെ നിലവിലുള്ളതിനേക്കാള്‍ വെള്ളത്തിന്റെ ഉപയോഗം 40 ശതമാനം കുറക്കുന്നതിനുള്ള പദ്ധതികളാണ് ആവിഷ്കരിക്കുന്നത്

ദോഹ: ജല ഉപയോഗം പരമാവധി കുറച്ചുള്ള കൃഷി രീതികള്‍ അവലംബിക്കാന്‍ ഖത്തര്‍. 2030ഓടെ നിലവിലുള്ളതിനേക്കാള്‍ വെള്ളത്തിന്റെ ഉപയോഗം 40 ശതമാനം കുറക്കുന്നതിനുള്ള പദ്ധതികളാണ് ആവിഷ്കരിക്കുന്നത്.
കൃഷി ആവശ്യത്തിനുള്ള വെള്ളം നൂതന മാര്‍ഗങ്ങള്‍ അവലംബിച്ച് പരമാവധി കുറയ്ക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.വരണ്ട രാജ്യങ്ങളിൽ വെള്ളം സംഭരിക്കുക എളുപ്പമല്ല, അതിനാൽ ജലസേചനവും ജലം ലാഭിക്കുന്നതുമായ കൃഷിരീതികളെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. 2030ഓടെ ഒരു ടൺ വിളയുടെ ജല ഉപഭോഗത്തിൽ ശരാശരി 40 ശതമാനം കുറവ് കൈവരിക്കുകയാണ് ഖത്തറിന്റെ ലക്ഷ്യമെന്ന് അധികൃതര്‍ വ്യക്തമാക്കി.
സംസ്‌കരിച്ച മലിനജലം ഉപയോഗിക്കുന്നതിനെ പ്രോത്സാഹിപ്പിക്കും, ശുദ്ധീകരിച്ച മലിനജലം പ്രധാനമായും കാലിത്തീറ്റയുടെ ഭാഗമായാണ് ഉപയോഗിക്കുന്നത്. 2030ഓടെ കാലിത്തീറ്റക്കുള്ള ജലസേചനത്തിൽ 100 ശതമാനവും സംസ്‌കരിച്ച ജലം ഉപയോപ്പെടുത്തുകയാണ് ലക്ഷ്യം.
ഖത്തറിന്റെ പ്രകൃതിദത്ത ശുദ്ധജല സ്രോതസ്സുകൾ മഴയും ഭൂഗർഭജലവുമാണ്. ഉപ്പ് നീക്കിയുള്ള ശുദ്ധജലം സംഭരിക്കുന്നതും പ്രധാന ജലസ്രോതസ്സുകളിലൊന്നാണ്. എന്നാൽ ഇത് ചെലവേറിയതും ഊർജം ഏറെ ആവശ്യമുള്ള പ്രക്രിയയാണ്. ഈ സാഹചര്യത്തിലാണ് കാര്‍ഷിക മേഖലയിലെ ജലഉപയോഗം കുറക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്കരിക്കുന്നത്.
Adjust Story Font
16

