Quantcast

ആവേശം നമ്പര്‍ പ്ലേറ്റുകളിലും; ലോകകപ്പ് ലോഗോ പതിച്ച പ്രത്യേക നമ്പര്‍ പ്ലേറ്റുകളുമായി ഖത്തര്‍

MediaOne Logo

Web Desk

  • Published:

    20 May 2022 12:18 PM IST

ആവേശം നമ്പര്‍ പ്ലേറ്റുകളിലും; ലോകകപ്പ് ലോഗോ  പതിച്ച പ്രത്യേക നമ്പര്‍ പ്ലേറ്റുകളുമായി ഖത്തര്‍
X

ലോകകപ്പ് ഫുട്‌ബോളിന്റെ ആവേശം നമ്പര്‍പ്ലേറ്റുകളിലും പ്രതിഫലിപ്പിക്കാനൊരുങ്ങി ഖത്തര്‍. മെട്രാഷ് രണ്ട് ആപ്ലിക്കേഷന്‍ വഴി നടക്കുന്ന ലേലത്തിലൂടെ പ്രത്യേക നമ്പറുകളും ലോകകപ്പ് ലോഗോ പതിച്ച

നമ്പര്‍ പ്ലേറ്റുകളും സ്വന്തമാക്കാം. മേയ് 22 രാവിലെ എട്ടിന് ആരംഭിക്കുന്ന ലേലം 25ന് രാത്രി 10 വരെ തുടരും. ലേലത്തിലൂടെ അനുവദിക്കുന്ന നമ്പറുകള്‍ ഖത്തര്‍ ലോകകപ്പിന്റെ വിലപ്പെട്ട ലോഗോ പതിച്ചാവും നിരത്തില്‍ ഇറങ്ങുക. രണ്ട് വിഭാഗങ്ങളായാണ് നമ്പറുകള്‍ തിരിച്ചിരിക്കുന്നത്. ലേലത്തില്‍ പങ്കെടുക്കാന്‍ പ്രത്യേകം സെക്യൂരിറ്റി ഡെപ്പോസിറ്റും ആവശ്യമാണ്.

ലേലത്തിന്റെ അവസാന 15 മിനിറ്റില്‍ ഏതെങ്കിലും നമ്പറുകള്‍ക്ക് ബിഡിങ് വര്‍ധിക്കുകയാണെങ്കില്‍ ആ നമ്പറിന് മാത്രമായി മറ്റൊരു 15 മിനിറ്റ് കൂടി ലേലസമയം അധികമായി അനുവദിക്കുമെന്ന് ട്രാഫിക് വിഭാഗം അറിയിച്ചു.

ലേലത്തില്‍ വിജയിക്കുന്നവര്‍ നാല് പ്രവര്‍ത്തി ദിവസത്തിനുള്ളില്‍ ട്രാഫിക് വിഭാഗത്തില്‍ ബന്ധപ്പെടണം. ലേലത്തില്‍ പങ്കെടുത്തയാള്‍ പണമടക്കാതെ പിന്‍വാങ്ങിയാല്‍ സെക്യൂരിറ്റി തുക കണ്ടുകെട്ടും.

TAGS :

Next Story