Quantcast

എക്‌സൈസ് നികുതിയുടെ പരിധിയിൽ കൂടുതൽ ഉത്പന്നങ്ങൾ കൊണ്ടുവരാൻ ഖത്തർ

എണ്ണയിതര വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നീക്കം.

MediaOne Logo

Web Desk

  • Updated:

    2022-12-21 18:42:38.0

Published:

22 Dec 2022 12:06 AM IST

എക്‌സൈസ് നികുതിയുടെ പരിധിയിൽ കൂടുതൽ ഉത്പന്നങ്ങൾ കൊണ്ടുവരാൻ ഖത്തർ
X

കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ എക്സൈസ് നികുതിയുടെ പരിധിയില്‍ കൊണ്ടുവരുന്നത് ആലോചനയിലെന്ന് ഖത്തര്‍ ധനമന്ത്രി. സര്‍ക്കാര്‍ സര്‍വീസുകളുടെ ഫീസ് ഉയര്‍ത്തുന്നതും പരിഗണനയിലാണ്. എണ്ണയിതര വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നീക്കം.

എണ്ണയിതര വരുമാനം വര്‍ധിപ്പിക്കുന്നതിന് ബന്ധപ്പെട്ട കേന്ദ്രങ്ങളുമായി ആലോചിച്ച് നടപടി സ്വീകരിക്കുമെന്നാണ് പൊതുബജറ്റ് അവതരിപ്പിക്കവെ ധനമന്ത്രി അലിബിന്‍ അഹ്മദ് അല്‍ ഖുവാരി വ്യക്തമാക്കിയത്.കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ എക്സൈസ് നികുതിയുടെ പരിധിയില്‍ കൊണ്ട‌ുവരുന്നതും ചില സര്‍ക്കാര്‍ സേവനങ്ങളുടെ ഫീസ് ഉയര്‍ത്തുന്നതും ഈ പരിധിയില്‍ വരുന്നു.

അതേ സമയം ഇക്കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതല്ല 2023 ലെ പൊതുബജറ്റെന്നും അദ്ദേഹം പറഞ്ഞു. 228 ബില്യണ്‍ ഖത്തര്‍ റിയാലാണ് ബജറ്റില്‍ വരുമാനം പ്രതീക്ഷിക്കുന്നത്.കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 16.3 ശതമാനം കൂടുതലാണിത്.199 ബില്യണ്‍ ഖത്തര്‍ റിയാലാണ് ചെലവ്.

TAGS :

Next Story