പ്രവാസികളുടെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും യാത്ര സുഗമമാക്കി ഖത്തര്‍ ടൂറിസം
ഖത്തര്‍ ഐഡിയുള്ള ഒരാള്‍ക്ക് അഞ്ച് പേരെ കൂടെ താമസിപ്പിക്കാനുള്ള സൗകര്യമാണ് ഹയാ പോര്‍ട്ടല്‍ വഴി ഒരുക്കിയത്.

ഖത്തര്‍ ടൂറിസം(Representative image)
ദോഹ: ഖത്തറിലേക്കുള്ള പ്രവാസികളുടെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും യാത്ര സുഗമമാക്കി ഖത്തര്‍ ടൂറിസം. ഖത്തര്‍ ഐഡിയുള്ള ഒരാള്‍ക്ക് അഞ്ച് പേരെ കൂടെ താമസിപ്പിക്കാനുള്ള സൗകര്യമാണ് ഹയാ പോര്‍ട്ടല്‍ വഴി ഒരുക്കിയത്.
ബന്ധുക്കളെയും സുഹൃത്തുക്കളെയും ഖത്തറിലേക്ക് കൊണ്ടുവരുന്നവര്‍ക്കുള്ള സൗകര്യമാണ് ഹയാ പോര്‍ട്ടലില്‍ ഒരുക്കിയിരിക്കുന്നത്. ആതിഥേയന്‍ ആയി ഹയാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് താമസ രേഖകള്‍ അപ്ലോഡ് ചെയ്താലാണ് അഞ്ച് പേര്‍ക്ക് താമസം ഒരുക്കാന്‍ കഴിയുക. ഹയാ വിസകള്‍ വഴി ഖത്തറിലേക്ക് വരുന്നവര്‍ക്കെ ഈ താമസ സൗകര്യം ഉപയോഗപ്പെടുത്താനാകൂ.
ഒരിക്കല്‍ ഇങ്ങനെ പേര് ചേര്‍ത്തുകഴിഞ്ഞാല്‍ പിന്നീട് അതിഥിയെ ലിസ്റ്റില്‍ നിന്നും ഒഴിവാക്കാന്‍ കഴിയില്ല, അതിനാല്‍ തന്നെ കൃത്യമായ വിവരങ്ങള്‍ ആയിരിക്കണം നല്‍കേണ്ടതെന്ന് അധികൃതര്‍ അറിയിച്ചു. അതിഥികളുടെ പേര് ചേര്‍ക്കാത്ത പ്രോപര്‍ട്ടികള്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്യും.
Adjust Story Font
16

