ലോകകപ്പില്‍ നിര്‍ത്തില്ലെന്ന് ഖത്തര്‍; വന്‍ കായിക മത്സരങ്ങള്‍ക്ക് ഇനിയും ആതിഥ്യമരുളും

ചൈന പിന്മാറിയതോടെ 2023 ഏഷ്യാകപ്പ് നടത്താന്‍ ഖത്തര്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്

MediaOne Logo

Web Desk

  • Updated:

    2022-09-20 16:40:32.0

Published:

20 Sep 2022 4:40 PM GMT

ലോകകപ്പില്‍ നിര്‍ത്തില്ലെന്ന് ഖത്തര്‍; വന്‍ കായിക മത്സരങ്ങള്‍ക്ക് ഇനിയും ആതിഥ്യമരുളും
X

ദോഹ: ലോകകപ്പിന് ശേഷവും അന്താരാഷ്ട്ര കായിക പോരാട്ടങ്ങള്‍ക്ക് വേദിയൊരുക്കുമെന്ന് ഖത്തര്‍. ഒളിമ്പിക്സിന് ആതിഥേയരാകാന്‍ വീണ്ടും ശ്രമിക്കുമെന്നും സുപ്രീംകമ്മിറ്റി സെക്രട്ടറി ജനറല്‍ ഹസന്‍ അല്‍ തവാദി പറഞ്ഞു. ന്യൂയോര്‍ക്കില്‍ കോണ്‍കോര്‍ഡിയ ഉച്ചകോടിയിലാണ് ലോകകപ്പിന് ശേഷമുള്ള ഖത്തറിന്റെ സ്വപ്നങ്ങളെ കുറിച്ച് പ്രാദേശിക സംഘാടകരായ സുപ്രീംകമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസിയുടെ സെക്രട്ടറി ജനറല്‍ ഹസന്‍ അല്‍ തവാദി വിശദീകരിച്ചത്.

വലിയ രാജ്യാന്തര ടൂര്‍ണമെന്റുകള്‍ക്ക് ഖത്തർ വേദിയാകും. ചൈന പിന്മാറിയതോടെ 2023 ഏഷ്യാകപ്പ് നടത്താന്‍ ഖത്തര്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. 2030 ഏഷ്യന്‍ ഗെയിംസിന്റെ വേദിയും ഖത്തറാണ്. ഇതോടൊപ്പം ഒളിന്പിക്സിന് ആതിഥേയത്വം വഹിക്കാന്‍ വീണ്ടും ശ്രമം നടത്തുമെന്നും തവാദി വ്യക്തമാക്കി.

ലോകകപ്പിനായി എല്ലാവരെയും ക്ഷണിച്ച തവാദി ഇത് പുതിയ സംസ്കാരങ്ങള്‍ പരിചയപ്പെടുന്നതിനുള്ള അവസരമാണെന്നും വ്യക്തമാക്കി. ലോകകപ്പ് ജനങ്ങളെ ഒന്നിപ്പിക്കും. മാനവികതയുടെ ആഘോഷമാകും ടൂര്‍ണമെന്റെന്നും തവാദി പറഞ്ഞു.

TAGS :

Next Story