Quantcast

ലോകകപ്പ് ടീമുകൾ ഖത്തറിലേക്ക്; ഫ്രാൻസ്, അർജന്റീന ടീമുകൾ നവംബർ പതിനാറിന് എത്തും

നവംബർ പത്തൊൻപതിനാണ് ബ്രസീൽ പോർച്ചുഗൽ ടീമുകളെത്തുക

MediaOne Logo

Web Desk

  • Updated:

    2022-11-09 19:12:15.0

Published:

10 Nov 2022 12:39 AM IST

ലോകകപ്പ് ടീമുകൾ ഖത്തറിലേക്ക്; ഫ്രാൻസ്, അർജന്റീന ടീമുകൾ  നവംബർ പതിനാറിന് എത്തും
X

ഖത്തർ: 2022 ഫിഫ ലോകകപ്പില് പങ്കെടുക്കുന്ന ടീമുകൾ നാളെ എത്തിത്തുടങ്ങും. യുഎസ് ദേശീയ ടീം ദി പേളിലെ മാർസ മലാസ് കെമ്പിൻസ്‌കിയിലെ ബേസ് ക്യാമ്പിൽ എത്തുന്ന ആദ്യ ടീം. അർജന്റീനയിൽ നിന്നും ജപ്പാനിൽ നിന്നുമുള്ള കോച്ചിംഗ് സ്റ്റാഫും ചില ടീം ഒഫീഷ്യലുകളും ഇതിനകം രാജ്യത്ത് എത്തിയിട്ടുണ്ട്. ഫ്രാൻസ്, അർജന്റീന ടീമുകൾ നവംബർ പതിനാറിന് എത്തിച്ചേരും. നവംബർ പത്തൊൻപതിനാണ് ബ്രസീൽ പോർച്ചുഗൽ ടീമുകളെത്തുക. മുഴുവൻ ടീമുകളും ഖത്തറിൽ എത്തുന്ന തീയതികൾ ഫിഫ അധികൃതർ പുറത്തുവിട്ടു.

നവംബർ 10: യുഎസ്എ, നവംബർ 13: മൊറോക്കോ, നവംബർ 14: തുണീഷ്യ, ഇറാൻ, ദക്ഷിണ കൊറിയ, സ്വിറ്റ്‌സർലൻഡ്, നവംബർ 15: ഡെൻമാർക്ക്, ഇംഗ്ലണ്ട്, നെതർലാൻഡ്‌സ്, ഇക്വഡോർ, നവംബർ 16: സെനഗൽ, വെയിൽസ്, ഫ്രാൻസ്, അർജന്റീന, നവംബർ 17: സൗദി അറേബ്യ, ജർമ്മനി, കാനഡ, പോളണ്ട്, മെക്‌സിക്കോ, നവംബർ 18: ബെൽജിയം, സ്‌പെയിൻ, ജപ്പാൻ, ക്രൊയേഷ്യ, ഘാന, കോസ്റ്റാറിക്ക, നവംബർ 19: കാമറൂൺ, പോർച്ചുഗൽ, സെർബിയ, ഉറുഗ്വേ, ബ്രസീൽ

നേരത്തെ ജപ്പാൻ സംഘമായിരുന്നു ആദ്യം ദോഹയിൽ വിമാനമിറങ്ങുക എന്നായിരുന്നു അറിയിച്ചിരുന്നത്. അതനുസരിച്ച് രണ്ടു ദിവസം മുൻപ് ജപ്പാൻ സംഘം വിമാനം ഇറങ്ങിയതുമാണ്. പക്ഷേ, അവരിൽ താരങ്ങൾ ഉണ്ടായിരുന്നില്ല. ടെക്‌നിക്കൽ സ്റ്റാഫ് ഉൾപ്പെടെയുള്ള സംഘം മാത്രമാണ്ടായിരുന്നത്. നവംബർ പതിമൂന്നിന് പതിമൂന്ന് വരെ വിവിധ ക്ലബ് ലീഗുകൾ നടക്കുന്നുണ്ട്. ലോകക്കപ്പിൽ പങ്കെടുക്കുന്ന എല്ലാ രാജ്യങ്ങളിലെയും താരങ്ങൾ വിവിധ ക്ലബ് ലീഗുകളിൽ കളിച്ചുകൊണ്ടിരിക്കുന്നവരുമാണ്. അതുകൊണ്ടു തന്നെ ക്ലബ് ലീഗുകൾ കഴിഞ്ഞതിനുശേഷം മാത്രമേ ദേശീയ ടീമിലേക്ക് താരങ്ങൾ എത്തിച്ചേരാനാവൂ.

ലോകകപ്പിന് മുന്നോടിയായി പല ടീമുകൾക്കും സന്നാഹ മത്സരങ്ങൾ കളിക്കേണ്ടതുണ്ട്. അതുകൊണ്ടു കൂടിയാണ് ടീമുകള് ഖത്തറിലേക്ക് എത്തുന്നത് വൈകുന്നത്. അർജന്റീനയുടെ സന്നാ മത്സരം അബുദാബിയിൽ വച്ച് കാനഡയ്ക്കെതിരെയാണ്. അമേരിക്കയ്ക്ക് സന്നാഹ മത്സരങ്ങൾ ഇല്ല. അതുകൊണ്ട് അവർ നേരത്തെ ഖത്തറില് എത്തുന്നത്.


Next Story