Quantcast

ഖത്തർ ലോകകപ്പ് മത്സരങ്ങളുടെ ടിക്കറ്റുകൾ പുനർവില്പന ചെയ്യാം: പ്ലാറ്റ്‌ഫോം വീണ്ടും പ്രവർത്തനസജ്ജം

കളി കാണാന്‍ സാധിക്കില്ലെങ്കില്‍ ടിക്കറ്റ് കൈമാറ്റം ചെയ്യാനുള്ള മാര്‍ഗമാണ് റീസെയില്‍ വിന്‍ഡോ

MediaOne Logo

Web Desk

  • Updated:

    2022-10-04 18:39:17.0

Published:

5 Oct 2022 12:05 AM IST

ഖത്തർ ലോകകപ്പ് മത്സരങ്ങളുടെ ടിക്കറ്റുകൾ പുനർവില്പന ചെയ്യാം: പ്ലാറ്റ്‌ഫോം വീണ്ടും പ്രവർത്തനസജ്ജം
X

ലോകകപ്പ് മത്സരങ്ങളുടെ ടിക്കറ്റുകള്‍ റീസെയില്‍ ചെയ്യുന്നതിനുള്ള പ്ലാറ്റ്ഫോം വീണ്ടും പ്രവര്‍ത്തനസജ്ജമായി. ടിക്കറ്റ് ലഭിച്ചവര്‍ക്ക് ഏതെങ്കിലും കാരണവശാല്‍ കളി കണികാണാന്‍ സാധിക്കില്ലെങ്കില്‍ ആ ടിക്കറ്റുകള്‍ ഇപ്പോള്‍ പുനര്‍വില്‍പ്പന ചെയ്യാം.

റാന്‍ഡം നറുക്കെടുപ്പ് വഴിയും നേരിട്ടോ ലോകകപ്പ് ടിക്കറ്റ് ലഭിച്ചവര്‍ക്ക് കളി കാണാന്‍ സാധിക്കില്ലെങ്കില്‍ ടിക്കറ്റ് കൈമാറ്റം ചെയ്യാനുള്ള മാര്‍ഗമാണ് റീസെയില്‍ വിന്‍ഡോ. ടിക്കറ്റ് ഉടമകള്‍ അവരുടെ അക്കൌണ്ടില്‍ ലോഗിന്‍ ചെയ്ത് റീസെയില്‍ ടിക്കറ്റ് ഒപ്ഷനില്‍ ക്ലിക്ക് ചെയ്യണം. ഇങ്ങനെ തിരിച്ചു നല്‍കുന്ന ടിക്കറ്റുകള്‍ക്ക് നല്‍കുന്നയാളില്‍ നിന്നും ടിക്കറ്റ് വാങ്ങുന്നയാളില്‍ നിന്നും ഫിഫ നിശ്ചിത തുക ഈടാക്കും. ഇത് ടിക്കറ്റ് നിരക്ക് അനുസരിച്ച് അഞ്ച് ശതമാനമോ അല്ലെങ്കില്‍ രണ്ട് ഖത്തര്‍ റിയാലോ ആകും.

അതേ സമയം റീസെയില്‍ പ്ലാറ്റ്ഫോമില്‍ നല്‍കിയ എല്ലാ ടിക്കറ്റുകളും വില്‍ക്കപ്പെടുമെന്ന് ഫിഫ ഉറപ്പുനല്‍കുന്നില്ല. ടിക്കറ്റ് വാങ്ങിയയാള്‍ക്ക് അതിഥികള്‍ക്കായി വാങ്ങിയ എത്ര ടിക്കറ്റും ഇങ്ങനെ പുനര്‍വില്‍പ്പന നട‌ത്താം. ഇതേ സമയം തന്നെ ലോകകപ്പ് ടിക്കറ്റുകളുടെ അവസാനഘട്ട വില്‍പ്പനയും പുരോഗമിക്കുകയാണ്.

TAGS :

Next Story