Quantcast

യുഎസ് വൈസ് പ്രസിഡന്റ്, ട്രഷറി സെക്രട്ടറി എന്നിവരുമായി കൂടിക്കാഴ്ച നടത്തി ഖത്തർ പ്രധാനമന്ത്രി

വ്യാഴാഴ്ച വാഷിങ്ടണിലായിരുന്നു കൂടിക്കാഴ്ച

MediaOne Logo

Web Desk

  • Published:

    27 March 2026 10:49 PM IST

Qatari PM meets with US Vice President, Treasury Secretary
X

ദോഹ: പശ്ചിമേഷ്യൻ സംഘർഷത്തിനിടെ യുഎസ് രാഷ്ട്രീയ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി ഖത്തർ പ്രധാനമന്ത്രി. യുഎസ് വൈസ് പ്രസിഡണ്ട്, പ്രതിരോധ സെക്രട്ടറി, ട്രഷറി സെക്രട്ടറി എന്നിവരുമായാണ് അദ്ദേഹം ചർച്ച നടത്തിയത്. ഊർജ വിതരണവും പ്രതിരോധ പങ്കാളിത്തവും സമുദ്ര ഗതാഗതവും ചർച്ചയായി.

യുഎസ് വൈസ് പ്രസിഡണ്ട് ജെ.ഡി വാൻസ്, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്, ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ്എന്നിവരുമായാണ് ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം അൽഥാനി കൂടിക്കാഴ്ച നടത്തിയത്. വ്യാഴാഴ്ച വാഷിങ്ടണിൽ നടന്ന കൂടിക്കാഴ്ചയിൽ, ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാന പ്രതിരോധ സുരക്ഷാ സഹകരണവും ആഗോള ഊർജ വിതരണവും ചർച്ചയായി.

ഇരു രാജ്യങ്ങളുടെയും പൊതു താൽപര്യങ്ങൾ സംരക്ഷിക്കാൻ പ്രതിരോധ പങ്കാളിത്തം ഉൾപ്പെടെ വിവിധ മേഖലകളിൽ തുടരുന്ന സഹകരണം ശക്തിപ്പെടുത്താൻ ധാരണയായി. ആഗോളതലത്തിൽ ഊർജ സുരക്ഷ ഉറപ്പാക്കുന്നതിന് ഖത്തറിൽ നിന്നുള്ള എൽ.എൻ.ജി വിപണികളിൽ തടസ്സമില്ലാതെ ലഭ്യമാക്കേണ്ടതുണ്ടെന്ന് ഇരുപക്ഷവും വിലയിരുത്തി. പ്രാദേശിക സുസ്ഥിരതയും ആഗോള ഊർജ സുരക്ഷയും ഉറപ്പാക്കുന്നതിൽ ഖത്തർ വഹിക്കുന്ന പങ്കിനെ യുഎസ് വൈസ് പ്രസിഡണ്ട് പ്രശംസിച്ചു.

TAGS :

Next Story