Quantcast

മേഖലയിലെ പ്രശ്നങ്ങള്‍ക്ക് കാരണം ഇസ്രായേലെന്ന് ഖത്തര്‍ പ്രധാനമന്ത്രി

ലബനീസ് പ്രധാനമന്ത്രിയുമായി നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് ഖത്തര്‍ പ്രധാനമന്ത്രിയുടെ പ്രസ്താവന

MediaOne Logo

Web Desk

  • Published:

    24 Jun 2025 9:30 PM IST

മേഖലയിലെ പ്രശ്നങ്ങള്‍ക്ക് കാരണം ഇസ്രായേലെന്ന് ഖത്തര്‍ പ്രധാനമന്ത്രി
X

ദോഹ: മേഖലയിലെ പ്രശ്നങ്ങള്‍ക്ക് കാരണം ഇസ്രായേലെന്ന് ഖത്തര്‍ പ്രധാനമന്ത്രി. ഗസ്സയില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണങ്ങളാണ് മേഖലയിലെ സാഹചര്യങ്ങള്‍ സങ്കീര്‍ണമാക്കിയത്. ഇസ്രായേല്‍ ആക്രമണങ്ങള്‍ക്കെതിരെ ലോകം അണിനിരക്കണമെന്നും ഖത്തര്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

ലബനീസ് പ്രധാനമന്ത്രി നവാഫ് സലാമുമൊത്ത് നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് ഖത്തര്‍ പ്രധാനമന്ത്രി ഗസ്സയില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരെ ശക്തമായ പ്രതികരണം നടത്തിയത്. ഗസ്സയിലെ ആക്രമണമാണ് മേഖലയില്‍ നിലവിലുള്ള പ്രശ്നങ്ങള്‍ക്കെല്ലാം കാരണം. ഇറാനുമായുള്ള വെടിനിര്‍ത്തല്‍ ഗസ്സയില്‍ കൂടുതല്‍ ആക്രമണം നടത്താനുള്ള അവസരമായി ഇസ്രായേല്‍ കാണരുത്. അമേരിക്കയും ഈജിപ്തുമായി ചേര്‍ന്ന് ഗസ്സയില്‍ വെടിനിര്‍ത്തലിന് മധ്യസ്ഥത തുടരുമെന്നും ഖത്തര്‍ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനി വ്യക്തമാക്കി. ലബനന്റെ അതിര്‍ത്തിക്കുള്ളില്‍ നിന്നും ഇസ്രായേല്‍ പിന്മാറണമെന്ന് പ്രധാനമന്ത്രി നവാഫ് സലാമും ആവശ്യപ്പെട്ടു. അഞ്ചിടങ്ങളിൽ ഇസ്രായേല്‍ സൈന്യത്തിന്റെ സാന്നിധ്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

TAGS :

Next Story