ഖത്തറിലെ 3-2-1 കായിക മ്യൂസിയം മിഴിതുറന്നു

കായിക ചരിത്രവും അപൂര്‍വ്വ നിമിശങ്ങളും കോര്‍ത്തിണക്കിയ ഖത്തറിന്റെ 3-2-1 മ്യൂസിയം ലോകത്തിനായി തുറന്നു കൊടുത്തു. ഖത്തര്‍ അമീര്‍ ശൈഖ് തമീംബിന്‍ ഹമദ് അല്‍താനിയാണ് മ്യൂസിയം ഉദ്ഘാടനം ചെയ്തത്.
ലോകത്തിന്റെ കായിക ചരിത്രത്തിലൂടെ ഒരു സഞ്ചാരമാണ് ഖത്തര്‍ പുതുതായി ലോകത്തിന് സമ്മാനിച്ച 3-2-1 ഒളിംപിക്‌സ് ആന്റ് സ്‌പോര്‍ട്‌സ് മ്യൂസിയം. പ്രാചീന ഒളിന്പിക്‌സ് മുതല്‍ ടോക്യോ ഒളിന്പിക്‌സ് വരെയുള്ള ചരിത്രം ഈ മ്യൂസിയത്തില്‍ നിന്ന് വായിച്ചെടുക്കാം.
ഓരോ ഒളിംപിക്‌സിലെയും മെഡലും ദീപശിഖളുമെല്ലാം ഇവിടെയുണ്ട്. ഹോക്കി മാന്ത്രികന്‍ ധ്യാന്‍ചന്ദിന്റെ ഹോക്കി സ്റ്റിക്ക്, സച്ചിന്റെ കൈയൊപ്പുള്ള ബാറ്റ്, മേരി കോമിന്റെ ഒളിംപിക് മെഡല്‍ എന്നിയും മ്യൂസിയത്തിലുണ്ട്.
ഫോര്‍മുല വണ്‍ ഇതിഹാസം മൈക്കല്‍ ഷൂമാക്കറുടെ കാറും, സ്റ്റെഫി ഗ്രാഫിന്റെ റാക്കറ്റും, ബോക്‌സിങ് ഇതിഹാസം മുഹമ്മദലിയുടെ ഗ്ലൗസും പെലെയണിഞ്ഞ ബൂട്ടുമെല്ലാം മ്യൂസിയത്തിലെ അപൂര്‍വ്വ കാഴ്ചകളാണ്. കൂടാതെ, മെസി ഇത്തവണ ഏറ്റുവാങ്ങിയ ലോകത്തെ ഏറ്റവും മികച്ച താരത്തിനുള്ള ബാളന്‍ ദി ഓര്‍ പുരസ്‌കാരവും മ്യൂസിയത്തില്‍ കാഴ്ചക്കാരെ കാത്തിരിക്കുന്നുണ്ട്.
Adjust Story Font
16

