സാംസ്‌കാരികോത്സവങ്ങളുടെ കേന്ദ്രമായി ഖത്തറിലെ കതാറ കൾച്ചറൽ വില്ലേജ്
ചെറുതും വലുതുമായ അറുനൂറിലേറെ സാംസ്‌കാരിക പരിപാടികളാണ് ഈ വർഷം കതാറയിൽ നടന്നത്

ദോഹ: ഖത്തറിലെ സാംസ്‌കാരികോത്സവങ്ങളുടെ കേന്ദ്രമായി കതാറ കൾച്ചറൽ വില്ലേജ്. ചെറുതും വലുതുമായ അറുനൂറിലേറെ സാംസ്‌കാരിക പരിപാടികളാണ് ഈ വർഷം ആദ്യപകുതിയിൽ ഇവിടെ നടന്നത്. ഖത്തറിന്റെ സാംസ്‌കാരിക പൈതൃകം പുതുതലമുറക്കും ലോകത്തിനും പരിചയപ്പെടുത്താൻ ഒരുക്കിയ ഇടമാണ് കതാറ.
ചെറുതും വലുതും ഉൾപ്പെടെ പലദേശക്കാരുടേതായി 643 സാംസ്‌കാരിക പരിപാടികൾക്കാണ് ഈ വർഷം ജനുവരി മുതൽ ജൂൺ വരെ കാലയളവിൽ കതാറ വേദിയായത്. ചിത്രകലാ പ്രദർശനങ്ങൾ, സംഗീത പരിപാടികൾ, ശിൽപ ശാലകൾ, വിവിധ ഫോറങ്ങൾ, പ്രഭാഷണങ്ങൾ തുടങ്ങിയ പരിപാടികളാണ് ഇവിടെ അരങ്ങേറിയത്.
കതാറിയിലേക്ക് സന്ദർശകരെ ആകർഷിക്കുന്നതിന് വിവിധ പരിപാടികളാണ് ആസൂത്രണം ചെയ്യുന്നത്. കതാറ ബീച്ചിൽ ഇക്കാലയളവിൽ 1.89 ലക്ഷം പേർ സന്ദർശകരായെത്തി. അറബ് മേഖലയിൽ തന്നെ വേറിട്ട കാഴ്ചയാണ് കതാറയൊരുക്കുന്നത്. കലയും സംസ്‌കാരവും സാഹിത്യവും സിനിമയുമായി ഇവിടം ഋതുഭേദമന്യേ സജീവമാണ്.
Adjust Story Font
16

