Quantcast

പെരുന്നാള്‍ അവധിക്കാലത്ത് ഖത്തറിലെ പൊതു പാർക്കുകൾ അർധ രാത്രികളിലും തുറക്കും

രാവിലെ അഞ്ച് മുതൽ പുലർച്ചെ രണ്ട് മണിവരെ പാർക്കുകൾ പൊതുജനങ്ങൾക്കായി തുറന്നു നൽകും

MediaOne Logo

Web Desk

  • Published:

    19 April 2023 10:39 PM IST

qatar news, qatar
X

 ഖത്തറിലെ പൊതു പാർക്കുകൾ

ദോഹ: പെരുന്നാള്‍ അവധിക്കാലത്ത് ഖത്തറിലെ പൊതു പാർക്കുകൾ അർധ രാത്രികളിലും തുറന്നിടുമെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയം അറിയിച്ചു. രാവിലെ അഞ്ച് മുതൽ പുലർച്ചെ രണ്ട് മണിവരെ പാർക്കുകൾ പൊതുജനങ്ങൾക്കായി തുറന്നു നൽകും.

പെരുന്നാള്‍ സമയത്ത് കുടുംബങ്ങൾക്കൊപ്പം ഒഴിവു സമയം ആഘോഷിക്കാനുള്ള അവസരം എന്ന നിലയിലാണ് പാർക്കുകൾ ദിവസം മൂന്ന് മണിക്കൂർ ഒഴികെ പൂർണമായും തുറന്നു നൽകുന്നത്. നല്ല കാലാവസ്ഥ കൂടി ആയ സാഹചര്യത്തിൽ ഇത്തവണ കൂടുതൽ സന്ദർശകരെ പ്രതീക്ഷിക്കുന്നതായി ദോഹ മുനിസിപ്പാലിറ്റി പാർക്ക് വിഭാഗം മേധാവി മുഹമ്മദ് അബ്ദുല്ല അറിയിച്ചു.

പെരുന്നാൾ ഒരുക്കം എന്ന നിലയിൽ പാർക്കുകൾ ശുചീകരിക്കുകയും, കൂടുതൽ തൊഴിലാളികൾ സജ്ജമാക്കുകയും ചെയ്തതിട്ടുണ്ട്. സ്പോർട്സിനും, വ്യായാമത്തിനും കൂടുതൽ പ്രാധാന്യം നൽകുന്ന സമൂഹം എന്ന നിലയിൽ അവധി ദിനങ്ങളിലും വാരാന്ത്യങ്ങളിലും ആഘോഷ വേളകളിലുമെല്ലാം കൂടുതൽ പേരാണ് പാർക്കുകളിലെത്തുന്നത്. ഇതിനു പുറമെ, കുടുംബ സമേതം സമയം ചിലവഴിക്കാനും ആളുകളെത്തുന്നുണ്ട്. കഴിഞ്ഞ ഈദ് അവധിക്കാലത്ത് 1.31 ലക്ഷം പേരാണ് പാർക്കുകളിലെത്തിയത്.

TAGS :

Next Story