Quantcast

ലോകകപ്പിനൊരുങ്ങി ഖത്തര്‍ വിനോദ സഞ്ചാരമേഖല; ടൂറിസം മേഖലയ്ക്ക് കരുത്തായി ഫുവൈരിത് ബീച്ച് റിസോര്‍ട്ട്

വാട്ടര്‍ സ്പോര്‍ട്സിന് പ്രത്യേകമായി സജ്ജീകരിച്ച റിസോര്‍ട്ടിലേക്ക് ലോകകപ്പ് സമയത്ത് കാണികള്‍ ഒഴുകുമെന്ന പ്രതീക്ഷയിലാണ് ഖത്തര്‍ ടൂറിസം

MediaOne Logo

Web Desk

  • Published:

    28 Sept 2022 9:29 PM IST

ലോകകപ്പിനൊരുങ്ങി ഖത്തര്‍ വിനോദ സഞ്ചാരമേഖല; ടൂറിസം മേഖലയ്ക്ക് കരുത്തായി ഫുവൈരിത് ബീച്ച് റിസോര്‍ട്ട്
X

ലോകകപ്പ് സമയത്ത് ഖത്തറിന്‍റെ ടൂറിസം മേഖലയ്ക്ക് പുതിയ കരുത്തായി ഫുവൈരിത് കൈറ്റ് ബീച്ച് റിസോര്‍ട്ട് അടുത്ത മാസം തുറക്കും. വാട്ടര്‍ സ്പോര്‍ട്സിന് പ്രത്യേകമായി സജ്ജീകരിച്ച റിസോര്‍ട്ടിലേക്ക് ലോകകപ്പ് സമയത്ത് കാണികള്‍ ഒഴുകുമെന്ന പ്രതീക്ഷയിലാണ് ഖത്തര്‍ ടൂറിസം. ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ നിന്നും 95 കിലോമീറ്റര്‍ അകലെ ‌വടക്കന്‍ തീരത്താണ് ഫുവൈരിത് ബീച്ച് റിസോര്‍ട്ട്. വാട്ടര്‍ സ്പോര്‍ട്സാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. കൈറ്റ് സര്‍ഫിങ്ങിനും പരിശീലനത്തിനും വിപുലമായ സൌകര്യങ്ങള്‍ ഉണ്ട്.

കയാക്കിങ്, സ്കൂബ ഡൈവിങ്, പാരാസെയിലിങ് , വേയ്ക്ക് ബോര്‍ഡിങ് തുടങ്ങിയ വാര്‍ട്ടര്‍ സ്പോര്‍ട്സ് താല്‍പര്യമുള്ളവര്‍ക്കും ഫുവൈരിത്ത് വാതിലുകള്‍ തുറന്നിട്ടിരിക്കുന്നു. ബീച്ച് വോളിബോള്‍, ബീച്ച് ഫുട്ബോള്‍ തുടങ്ങിയ ഗെയിംസുകള്‍ക്കും സൌകര്യമുണ്ട്. ഗസ്റ്റ് ഹൈസ്, ഫിറ്റ്നസ് സെന്റര്‍, യോഗപവലിയന്‍ തുടങ്ങി സഞ്ചാരികള്‍ക്ക് ആവശ്യമുള്ളതെല്ലാം റിസോര്‍ട്ടില്‍ ഒരുക്കിയിട്ടുണ്ട്. ഒക്ടോബറില്‍ റിസോര്‍ട്ട് പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കും.

TAGS :

Next Story