Quantcast

അബ്‌ദുൽ കരീമിനെതിരെ ക്യുഎഫ്എയുടെ അച്ചടക്ക നടപടി; 2 ലക്ഷം റിയാല്‍ പിഴ

ലോകകപ്പ് സമയത്ത് ആരാധകനോട് സോഷ്യയില്‍ മീഡിയയില്‍ മോശമായി പെരുമാറിയതിനാണ് നടപടി

MediaOne Logo

Web Desk

  • Published:

    19 Jan 2023 10:22 PM IST

അബ്‌ദുൽ കരീമിനെതിരെ ക്യുഎഫ്എയുടെ അച്ചടക്ക നടപടി; 2 ലക്ഷം റിയാല്‍ പിഴ
X

ദോഹ: ഖത്തര്‍ ഫുട്ബോള്‍ ടീമിന്റ പ്രതിരോധ നിരക്കാരന്‍ അബ്ദുല്‍ കരീമിനെതിരെ അച്ചടക്ക നടപടിയുമായി ക്യുഎഫ്എ. താരത്തിന് 2 ലക്ഷം റിയാല്‍ പിഴയും വേതനം 50 ശതമാനം വെട്ടിക്കുറയ്ക്കുകയാണ് ചെയ്തിരിക്കുന്നത്. ലോകകപ്പ് സമയത്ത് ആരാധകനോട് സോഷ്യയില്‍ മീഡിയയില്‍ മോശമായി പെരുമാറിയതിനാണ് നടപടി. കരീമുമായുള്ള കരാര്‍ അല്‍സദ്ദ് ക്ലബും റദ്ദാക്കിയിരുന്നു. ബസാം അല്‍ റാവി, മുഹമ്മദ് വാദ് എന്നീ താരങ്ങള്‍ക്കെതിരെയും അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ട്.

TAGS :

Next Story