ഇന്ത്യൻ ഡയസ്പോറ അംബാസഡറായി തിരഞ്ഞെടുക്കപ്പെട്ട റഊഫ് കൊണ്ടോട്ടിയെ ആദരിച്ചു

ഇന്ത്യൻ ഡയസ്പോറ അംബാസഡറായി തിരഞ്ഞെടുക്കപ്പെട്ട റഊഫ് കൊണ്ടോട്ടിയെ ഖത്തർ IMCC മെഹബൂബെ മില്ലത്ത് എക്സലൻസി അവാർഡ് നൽകി ആദരിച്ചു.
സാമൂഹ്യ രംഗത്ത് സ്തുത്യർഹമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്നവർക്ക് മുൻ പാർലമെൻ്റേറിയനും ഐ.എൻ.എൽ സ്ഥാപക പ്രസിഡൻ്റുമായിരുന്ന ഇബ്രാഹിം സുലൈമാൻ സേട്ടിന്റെ പേരിൽ ഏർപ്പെടുത്തിയതാണ് അവാർഡ്.
പ്രസിഡൻ്റ് പി.പി സുബൈർ, സെക്രട്ടറി മൻസൂർ കൊടുവള്ളി, റഫീഖ് കോതൂർ, അക്സർ മുഹമ്മദ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
Next Story
Adjust Story Font
16

