Quantcast

ഖത്തർ ലോകകപ്പിന്റെ ടി.വി കാഴ്ചക്കാരിൽ റെക്കോർഡ് വർധന

ലോകകപ്പ് സംപ്രേഷണം ചെയ്ത ബീന്‍ സ്പോര്‍ട്സിന്റെ കണക്ക് പ്രകാരം 540 കോടി ആരാധകരാണ് ലോകകപ്പ് ടി.വിയിലൂടെ കണ്ടത്

MediaOne Logo

Web Desk

  • Published:

    27 Dec 2022 10:50 PM IST

ഖത്തർ ലോകകപ്പിന്റെ ടി.വി കാഴ്ചക്കാരിൽ റെക്കോർഡ് വർധന
X

ദോഹ: ഖത്തര്‍ ലോകകപ്പിന്റെ ടി.വി കാഴ്ചക്കാരില്‍ റെക്കോര്‍ഡ് വര്‍ധന. ലോകകപ്പ് സംപ്രേഷണം ചെയ്ത ബീന്‍ സ്പോര്‍ട്സിന്റെ കണക്ക് പ്രകാരം 540 കോടി ആരാധകരാണ് ലോകകപ്പ് ടി.വിയിലൂടെ കണ്ടത്. ഡിജിറ്റല്‍ മീഡിയയിലെ കാഴ്ചക്കാരിലും കുതിച്ചുചാട്ടമുണ്ട്.

മിഡിലീസ്റ്റ്-നോര്‍ത്ത് ആഫ്രിക്ക മേഖലയിലെ 24 രാജ്യങ്ങളിലാണ് ബീന്‍ സ്പോര്‍ട്സിന് ലോകകപ്പ് സംപ്രേഷണാവകാശം ഉണ്ടായിരുന്നത്. മേഖലയില്‍ മാത്രം ലോകകപ്പിന് 540 കോടി കാഴ്ചക്കാരുണ്ടായിരുന്നതായി ബീന്‍ സ്പോര്‍ട്സിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. റഷ്യന്‍ ലോകകപ്പ് സമയത്ത് ഇത് 230 കോടി മാത്രമായിരുന്നു. ഡിജിറ്റല്‍ ,സോഷ്യല്‍ മീഡിയ കാഴ്ചക്കാരുടെ എണ്ണം 121 മില്യണില്‍ നിന്ന്1.1 ബില്യണായി കുതിച്ചുയര്‍ന്നു.

ഫൈനല്‍ മത്സരം മാത്രം കണ്ടത് 242.8 മില്യണ്‍ ആരാധകരാണ്. മേഖലയിലെ പ്രായപൂര്‍ത്തിയായ മൂന്നില്‍ രണ്ട് പേരും ലോകകപ്പ് മത്സരങ്ങള്‍ വീക്ഷിച്ചു.2018 ലോകകപ്പിനെ അപേക്ഷിച്ച് ആകെ കാഴ്ചക്കാരുടെ എണ്ണത്തില്‍ 135 ശതമാനമാണ് വര്‍ധന. നാല് ഭാഷകളിലായി ഏഴ് ചാനലുകളില്‍ ബീന്‍ സ്പോര്‍ട്സ് ലോകകപ്പ് മത്സരങ്ങള്‍ സംപ്രേക്ഷണം ചെയ്തിരുന്നു.

Next Story