ക്യാപ്റ്റൻ സിനിമയുടെ തിരക്കഥ രണ്ടാംപതിപ്പ് പുറത്തിറക്കി

മുൻ ഇന്ത്യൻ ഫുട്‌ബോൾ ക്യാപ്റ്റൻ വി.പി സത്യന്റെ ജീവിതം ആധാരമാക്കി പ്രജേഷ് സെൻ രചനയും സംവിധാനവും നിർവഹിച്ച ക്യാപ്റ്റൻ സിനിമയുടെ തിരക്കഥ രണ്ടാംപതിപ്പ് ദോഹയിൽ പുറത്തിറക്കി.
ഐ.സി.സി പ്രസിഡന്റ് പി.എൻ ബാബുരാജനിൽനിന്ന് സിനിമാ, സീരിയൽ താരം പ്രദീപ് പ്രഭാകർ പുസ്തകം ഏറ്റുവാങ്ങി. കോഴിക്കോട്ടെ ലിപി പബ്ലിഷേഴ്സാണ് പുസ്തകത്തിന്റെ പ്രസാധകർ.
പ്രൊഫഷണൽ ബിസിനസ് ഗ്രൂപ് ഓഫീസിൽ നടന്ന ചടങ്ങിൽ പ്രജേഷ് സെൻ, കേരളാ ബിസിനസ് ഫോറം അഡൈ്വസറി ചെയർമാൻ കെ.ആർ ജയരാജ്, പ്രൊഫഷണൽ ബിസിനസ് ഗ്രൂപ് മാനേജിങ് ഡയരക്ടർ അലി ഹസ്സൻ, ആർ.ജെ പാർവതി, ആസിം വെളിമണ്ണ തുടങ്ങിയവർ പങ്കെടുത്തു.
Next Story
Adjust Story Font
16

