Quantcast

ഖത്തർ ലോകകപ്പിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കൾ പാർപ്പിട മേഖലയായിരുന്നുവെന്ന് റിപ്പോർട്ട്

12 വർഷത്തിനിടെ പാർപ്പിട മേഖലയിൽ എട്ടര ലക്ഷം തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെട്ടത്

MediaOne Logo

Web Desk

  • Updated:

    2023-08-11 20:04:55.0

Published:

11 Aug 2023 8:00 PM GMT

ഖത്തർ ലോകകപ്പിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കൾ പാർപ്പിട മേഖലയായിരുന്നുവെന്ന് റിപ്പോർട്ട്
X

ദോഹ: ഖത്തർ ലോകകപ്പിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കൾ പാർപ്പിട മേഖലയായിരുന്നുവെന്ന് റിപ്പോർട്ട്. 12 വർഷത്തിനിടെ ഈ മേഖലയിൽ എട്ടര ലക്ഷം തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെട്ടത്.ബ്രിട്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന നെറ്റ് ഫ്രാങ്ക് റിയൽ എസ്റ്റേറ്റ് കൺസൾട്ടൻസിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്.

ഖത്തറിലേക്കുള്ള പ്രവാസി തൊഴിലാളികളുടെ വരവ് രാജ്യത്തെ ജനസംഖ്യയിൽ 60 ശതമാനം വർധനവുണ്ടാക്കി. 2022ന്റെ അവസാനത്തിൽ ജനസംഖ്യ 29 ലക്ഷം വരെയെത്തി. പുതിയ താമസക്കാരുടെ വരവ് വാടകയിൽ വർധനവുണ്ടാക്കി.

ദോഹയിലെ ചിലയിടങ്ങളിൽ കഴിഞ്ഞ 12 മാസങ്ങൾക്കുള്ളിൽ 25-30 ശതമാനം വാടക വർധനവുണ്ടായതായും റിപ്പോർട്ടിൽ വിശദീകരിക്കുന്നു. പേൾ ഖത്തറിലെ ത്രീ ബെഡ്റൂം അപ്പാർട്ട്മെന്റുകളാണ് ഏറ്റവും ഉയർന്ന വാടക ഈടാക്കിയതെന്ന് നൈറ്റ് ഫ്രാങ്ക് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

അറബ് ലോകത്തും മിഡിലീസ്റ്റിലുമായി ആദ്യമെത്തിയ ലോകകപ്പിനായിരുന്നു ഖത്തർ വിജയകരമായി ആതിഥേയത്വം വഹിച്ചത്. ലോകകപ്പിന് വേദിയായതിലൂടെ സാമ്പത്തികമായി ഖത്തറിന് വലിയ നേട്ടങ്ങളുണ്ടായിട്ടുണ്ട്. റീട്ടെയിൽ, ഹോസ്പിറ്റാലിറ്റി മേഖലകൾ ലോകകപ്പിനോടനുബന്ധിച്ച് വളർന്നതും, മൊത്ത ആഭ്യന്തര ഉൽപാദനത്തിൽ (ജി.ഡി.പി) വർധനവുണ്ടായതും ഇതിന്റെ ഫലമാണ്.

TAGS :

Next Story