Quantcast

ഖത്തര്‍ ഇന്‍കാസില്‍ വീണ്ടും പൊട്ടിത്തെറി, സിദ്ദീഖ് പുറായില്‍ OICC ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചു

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയ ജോപ്പച്ചന്‍ തെക്കെക്കൂറ്റിനെ കെപിസിസി പ്രസിഡന്‍റ് പുറത്താക്കിയതിന് പിന്നാലെയാണ് രാജി

MediaOne Logo
ഖത്തര്‍ ഇന്‍കാസില്‍ വീണ്ടും പൊട്ടിത്തെറി, സിദ്ദീഖ് പുറായില്‍ OICC ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചു
X

ഖത്തറിലെ കോണ്‍ഗ്രസ് പ്രവാസി വിഭാഗമായ ഇന്‍കാസ് ഖത്തറില്‍ വീണ്ടും പൊട്ടിത്തെറി. ഇന്‍കാസ് ഖത്തര്‍ മുതിര്‍ന്ന നേതാവും ഒഐസിസി ജനറല്‍ സെക്രട്ടറിയുമായ സിദ്ദീഖ് പുറായില്‍ പദവികളില്‍ നിന്നും രാജിവെച്ചതായി കെപിസിസി പ്രസിഡന്‍റ് കെ സുധാകരനെ അറിയിച്ചു. പാര്‍ട്ടി വിരുദ്ധപ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് കാണിച്ച് ഇന്‍കാസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് ജോപ്പച്ചന്‍ തെക്കെക്കൂറ്റിനെ എല്ലാ ഔദ്യോഗിക പദവികളില്‍ നിന്നും ഒപ്പം സംഘടനയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും കെപിസിസി പ്രസിഡന്‍റ് പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സിദ്ദീഖ് പുറായിലിന്‍റെ രാജി. ഖത്തര്‍ ഇന്ത്യന്‍ എംബസി അനുബന്ധ വിഭാഗമായ ഐസിസിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഇന്‍കാസിന്‍റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ജൂട്ടാസ് പോളിനെതിരെ പരസ്യമായി രംഗത്ത് വരികയും എതിര്‍ സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രവര്‍ത്തിച്ചുവെന്നുമാണ് ജോപ്പച്ചനെതിരെയുള്ള പരാതി.

'രാജി ഖത്തര്‍ ഇന്‍കാസില്‍ നേതൃമാറ്റം ഉണ്ടാകുമെന്ന ധാരണ അട്ടിമറിച്ചതിനാല്‍': സിദ്ദീഖ് പുറായില്‍

ഖത്തര്‍ ഇന്‍കാസില്‍ നേരത്തെ ഭിന്നത രൂക്ഷമായ സാഹചര്യത്തില്‍ പരിഹാര ഫോര്‍മുലയെന്നോണം നേതൃമാറ്റം വേണമെന്ന ധാരണയിലെത്തിയിരുന്നു. കോണ്‍ഗ്രസ് നേതാക്കളുടെയും ഖത്തറിലെ മുതിര്‍ന്ന നേതാക്കളുടെയും സാനിധ്യത്തിലുണ്ടാക്കിയ ധാരണ പക്ഷെ അനിശ്ചിതമായി വൈകുകയാണ്. ഈ സാഹചര്യത്തില്‍ ഒഐസിസി ഭാരവാഹി സ്ഥാനത്ത് തുടരാന്‍ വ്യക്തിപരമായി പ്രയാസമുണ്ട്. ഇതിനാലാണ് കെപിസിസി പ്രസിഡന്‍റിന് രാജിക്കത്തയച്ചതെന്ന് സിദ്ദീഖ് പുറായില്‍ പ്രതികരിച്ചു

'രാജി കാര്യമാക്കുന്നില്ല, അച്ചടക്കലംഘനം അനുവദിക്കില്ല': സമീര്‍ ഏറാമല

ഒഐസിസി ജനറല്‍ സെക്രട്ടറി സിദ്ദീഖ് പുറായിലിന്‍റെ ഏത് സാഹചര്യത്തിലാണെന്നറിയില്ലെന്നും അച്ചടക്ക ലംഘനങ്ങള്‍ക്കെതിരെ ശക്തമായ നടപടികളുമായി മുന്നോട്ടുപോകുമെന്നും ഇന്‍കാസ് ഖത്തര്‍ പ്രസിഡന്‍റ് സമീര്‍ ഏറാമല പ്രതികരിച്ചു. പാര്‍ട്ടി വിരുദ്ധപ്രവര്‍ത്തനം നടത്തിയതിന്‍റെ പേരില്‍ ഒരു ഭാരവാഹിക്കെതിരെ കെ.പി.സി.സി പ്രസിഡൻറ്​ എടുത്ത നടപടിക്കെതിരെ രംഗത്തുവരുന്നത്​ സംഘടനയെ ധിക്കരിക്കുന്നതിന്​ തുല്യമാണെന്നും സമീര്‍ ഏറാമല പ്രതികരിച്ചു

Next Story