ആരോഗ്യരംഗത്ത് പുതിയ ചുവടുവെപ്പുമായി റിയാദ മെഡിക്കൽ സെന്റർ ദോഹയിൽ
'ഇൻസ്‌പെയറിങ് ബെറ്റർ ഹെൽത്ത്' എന്നതാണ് ടാഗ് ലൈൻ. മിതമായ നിരക്കിൽ എല്ലാവർക്കും ചികൽസ ഉറപ്പാക്കും. നിലവിൽ 10 ഡിപ്പാർട്ട്‌മെന്റുകളാണ് പ്രവർത്തനമാരംഭിച്ചിട്ടുള്ളത്.

ദോഹ: ആരോഗ്യരംഗത്ത് പുതിയ ചുവടുവെപ്പുമായി റിയാദ മെഡിക്കൽ സെന്റർ ദോഹ സി റിങ് റോഡിൽ പ്രവർത്തനം ആരംഭിച്ചു. മിതമായ നിരക്കിൽ മികച്ച ചികിത്സയാണ് റിയാദയുടെ വാഗ്ദാനമെന്ന് മാനേജ്‌മെന്റ് അറിയിച്ചു. റിയാദ മെഡിക്കൽ സെന്ററിൽ നടന്ന സോഫ്റ്റ് ലോഞ്ചിങ് ചടങ്ങിൽ റിയാദ ഹെൽത്ത് കെയർ ഗ്രൂപ്പ് ചെയർമാൻ ശെയ്ഖ് ജാസിം ബിൻ മുഹമ്മദ് ബിൻ ഹമദ് അൽതാനി മുഖ്യതിഥിയായിരുന്നു. മാനേജിങ് ഡയറക്ടർ ജംഷീർ ഹംസ, എക്‌സിക്യുട്ടീവ് ഡയറക്ടർ ഡോ. അബ്ദുൽകലാം എന്നിവർ റിയാദ മെഡിക്കൽ സെന്ററിന്റെ കാഴ്ചപ്പാടുകളും പ്രവർത്തനങ്ങളും വിശദീകരിച്ചു.
'ഇൻസ്‌പെയറിങ് ബെറ്റർ ഹെൽത്ത്' എന്നതാണ് ടാഗ് ലൈൻ. മിതമായ നിരക്കിൽ എല്ലാവർക്കും ചികൽസ ഉറപ്പാക്കും. നിലവിൽ 10 ഡിപ്പാർട്ട്‌മെന്റുകളാണ് പ്രവർത്തനമാരംഭിച്ചിട്ടുള്ളത്. താമസിയാതെ തന്നെ ഇത് വിപുലീകരിക്കും. രാവിലെ ഏഴു മണി മുതൽ രാത്രി 12 മണിവരെ ഡോക്ടർമാരുടെ സേവനമുണ്ടാകും. പ്രഗത്ഭരായ ഡോക്ടർമാർ അത്യാധുനിക റേഡിയോ ഡയോസ്റ്റിക്‌സ്, ലബോറട്ടറി, ഫാർമസി, ഒപ്റ്റിക്കൽസ് തുടങ്ങിയവയാണ് റിയാദ മെഡിക്കൽ സെന്ററിന്റെ പ്രത്യേകത. ആഗസ്ത് അവസാന വാരം ഗ്രാന്റ് ലോഞ്ച് നടക്കും.
Adjust Story Font
16

