Quantcast

ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ അബ്ദുല്ല ബിൻ ജാസിം അൽതാനിയുടെ വിയോഗം ഖത്തറിനും ഇന്ത്യക്കും നഷ്ടം: സാദിഖലി തങ്ങൾ

ഖത്തർ രാജ കുടുംബത്തിലെ മുതിർന്ന അംഗവും മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ അബ്ദുല്ല ബിൻ ജാസിം അൽതാനി വെള്ളിയാഴ്ച രാവിലെയാണ് മരിച്ചത്.

MediaOne Logo

Web Desk

  • Published:

    21 July 2023 8:36 PM IST

Sheikh Mohammed bin Hamad Jassim Al Thani passed away
X

ദോഹ: ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ അബ്ദുല്ല ബിൻ ജാസിം അൽതാനിയുടെ വിയോഗം ഖത്തറിനും ഇന്ത്യക്കും നഷ്ടമാണെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അനുശോചിച്ചു. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ, ഇ. അഹമ്മദ് എന്നിവരുമായി മികച്ച ബന്ധം ശൈഖ് കാത്തുസൂക്ഷിച്ചിരുന്നുവെന്നും അദ്ദേഹം അനുസ്മരിച്ചു. വിയോഗം കേരളീയ സമൂഹത്തിന് വലിയ നഷ്ടമാണെന്ന് മുൻ എം.എൽ.എയും മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിയുമായ പാറക്കൽ അബ്ദുല്ല പറഞ്ഞു.

ഖത്തർ രാജ കുടുംബത്തിലെ മുതിർന്ന അംഗവും മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ അബ്ദുല്ല ബിൻ ജാസിം അൽതാനി വെള്ളിയാഴ്ച രാവിലെയാണ് മരിച്ചത്. തായ്ലൻഡിൽ ചികിത്സയിലായിരുന്നു. ലബനാനിലെ ഖത്തറിന്റെ റെസിഡന്റ് അംബാസിഡറായും തുർക്കി, സിറിയ എന്നീ രാജ്യങ്ങളുടെ നോൺ റെസിഡന്റ് അംബാസിഡറായും പ്രവർത്തിച്ചു. ഖത്തർ നാഷണൽ ബാങ്ക് സ്ഥാപിക്കുന്നതിൽ ഉൾപ്പെടെ നിരവധി വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിട്ടുണ്ട്. മുഹമ്മദ് ബിൻ ഹമദ് ഹോൾഡിങ് കമ്പനി സ്ഥാപകനും ഡയറക്ടർ ബോർഡ് ചെയർമാനുമാണ്. മയ്യിത്ത് നമസ്‌കാരം നാളെ മഗ്‌രിബ് നമസ്‌കാരനന്തരം ഇമാം മുഹമ്മദ് ബിൻ അബ്ദുൽ വഹാബ് പള്ളിയിൽ നടക്കും. പഴയ റയ്യാൻ ഖബർസ്ഥാനിലാണ് സംസ്‌കരിക്കുക.

TAGS :

Next Story