Quantcast

എൽ.ഇ.ഡി സ്ക്രീനും ഓഡിയോയും; ഇനി നമസ്കാരപ്പായയും സ്മാര്‍ട്ട്

ലോകത്തിലെ ആദ്യ സ്മാർട്ട് നമസ്കാരപ്പായക്ക് 'സജദ' എന്നാണ് പേര് നല്‍കിയിരിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2023-05-22 18:18:48.0

Published:

22 May 2023 5:55 PM GMT

എൽ.ഇ.ഡി സ്ക്രീനും ഓഡിയോയും; ഇനി നമസ്കാരപ്പായയും സ്മാര്‍ട്ട്
X

പഠനവും ജോലിയും, കളിയും പണവിനിമയവും ബിസിനസുമെല്ലാം, ഡിജിറ്റലായ ലോകത്ത് ആരാധനയെയും ഡിജിറ്റലാക്കിയിരിക്കുകയാണ് ഖത്തരി സാങ്കേതിക വിദഗ്ധനായ അബ്ദുൽറഹ്മാൻ ഖാമിസ്. സജദ എന്ന പേരില്‍ ഒരു സ്മാര്‍ട്ട് നമസ്കാരപ്പായക്ക് രൂപം കൊടുത്തിരിക്കുകയാണ് ഖാമിസ്.

സ്മാർട്ട് നമസ്കാരപ്പായയിൽ നിന്നാൽ നമസ്കാരത്തിന്റെ ഓരോഘട്ടങ്ങളിലുമുള്ള പ്രാർഥനകളും ഖുർആൻ അധ്യായനങ്ങളുമെല്ലാം മുന്നിലെ ഡിസ്പ്ലേ ബോർഡിൽ തെളിയും. ലോകത്തിലെ ആദ്യ സ്മാർട്ട് നമസ്കാരപ്പായയാണ് 'സജദ'.

കുട്ടികള്‍ക്കും നമസ്കാരം പഠിക്കുന്നവര്‍ക്കും ആണ് ഇത് കൂടുതല്‍ പ്രയോജനപ്പെടുക, അഞ്ചു നേരത്തെ നമസ്കാരവും, റമദാനിലെ തറാവീഹ് നമസ്കാരം, രാത്രി കാലങ്ങളിലെ ദൈർഘ്യമേറിയ നമസ്കാരങ്ങൾ ഉൾപ്പെടെ 20ഓളം ആരാധനകൾ 'സജദ'യിൽ സെറ്റ് ചെയ്തതായി അബ്ദുൽറഹ്മാൻ ഖാമിസ് പറയുന്നു. ഓഡിയോയും ഒപ്പം എൽ.ഇ.ഡി സ്ക്രീനും സംവിധാനിച്ചിട്ടുണ്ട്. നമസ്കാരത്തിൽ പ്രാർഥനകൾ മുന്നിലെ സ്ക്രീനിൽ തെളിയുന്നതിനൊപ്പം സ്പീക്കർ വഴി കേൾക്കുകയും ചെയ്യാം. സെൻസറുകൾ ഉപയോഗിക്കുന്നതിനാൽ നമസ്കാരത്തിൽ പിഴവുകൾ സംഭവിക്കുമ്പോൾ തിരുത്താനും സംവിധാനമുണ്ട്. 1800 ഖത്തര്‍ റിയാലാണ് സജദയുടെ വില.ഏതാണ്ട് 40000 രൂപ.

TAGS :

Next Story