Quantcast

ഡിനാലി കൊടുമുടിയും കീഴടക്കി ഖത്തരി പര്‍വതാരോഹക ശൈഖ അസ്മ

2014 ല്‍ കിളിമഞ്ചാരോ കീഴടക്കി തുടങ്ങിയ ശൈഖ അസ്മ ആഴ്ചകള്‍ക്ക് മുമ്പാണ് എവറസ്റ്റിന് മുകളിലെത്തിയത്

MediaOne Logo

Web Desk

  • Published:

    19 Jun 2022 11:10 AM IST

ഡിനാലി കൊടുമുടിയും കീഴടക്കി ഖത്തരി പര്‍വതാരോഹക ശൈഖ അസ്മ
X

വടക്കേ അമേരിക്കയിലെ ഏറ്റവും ഉയര്‍ന്ന മലനിരയായ ഡിനാലി കീഴടക്കി ഖത്തരി പര്‍വതാരോഹകയായ ശൈഖ അസ്മ. ഇതോടെ ഭൂമിയുടെ ഇരുധ്രുവങ്ങളും ആറ് കൊടുമുടികളും കീഴടക്കി കഴിഞ്ഞ ശൈഖ അസ്മ, പര്‍വതാരോഹകരുടെ ഗ്രാന്റ്സ്ലാം നേട്ടത്തിന് ഒരു ചുവട് മാത്രം അകലെയാണ്.





ഇനി ഇന്തോനേഷ്യയിലെ പുനാക് ജയ കൊടി മാത്രമാണ് അസ്മക്ക് മുന്നില്‍ കീഴടങ്ങാന്‍ ബാക്കിയുള്ളത്. 6190 മീറ്റര്‍ ഉയരമുള്ള ഡിനാലി അലാസ്‌ക മേഖലയിലാണ് സ്ഥിതി ചെയ്യുന്നത്. 2014 ല്‍ കിളിമഞ്ചാരോ കീഴടക്കി തുടങ്ങിയ ശൈഖ അസ്മ ആഴ്ചകള്‍ക്ക് മുമ്പാണ് എവറസ്റ്റിന് മുകളിലെത്തിയത്.

പര്‍വതാരോഹണ ഗ്രാന്‍ഡ്സ്ലാമെന്ന നേട്ടം സ്വന്തമാക്കുന്ന പശ്ചിമേഷ്യയില്‍ നിന്നുള്ള ആദ്യ വനിതയാകണമെന്നാണ് അസ്മയുടെ ആഗ്രഹം. കുഞ്ഞുനാളിലെ സ്വപ്നങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ പരിശ്രമിച്ച് ഖത്തറിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് നിലവില്‍ ശൈഖ അസ്മ.

TAGS :

Next Story