മെട്രാഷ്-2 ആപ്ലിക്കേഷനിൽ പുതിയ ആറ് സേവനങ്ങൾ കൂടി

മെട്രാഷ് രണ്ട് ആപ്ലിക്കേഷനിൽ പുതിയ സേവനങ്ങളുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം. സ്ഥാപനങ്ങളുടെ വിശദാംശങ്ങൾ പുതുക്കാനും അപ്‌ഡേറ്റ് ചെയ്യാനും മെട്രാഷിൽ സൗകര്യമുണ്ട്.
സ്ഥാപനവുമായി ബന്ധപ്പെട്ട പൊതുവിവരങ്ങൾ, വിലാസം, ഉടമസ്ഥത, ലൈസൻസ്, തുടങ്ങിയ ആറ് സേവനങ്ങളാണ് പുതുതായി ഉൾപ്പെടുത്തിയിരിക്കുന്നത്. വാണിജ്യ-വ്യവസായ മന്ത്രാലയവുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയാക്കിയ ശേഷം ഈ സേവനങ്ങൾ ഉപയോഗിക്കാനാകുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
Next Story
Adjust Story Font
16

