Quantcast

കുതിച്ചുയര്‍ന്ന് വിമാന ടിക്കറ്റ് നിരക്ക്; ദോഹയില്‍നിന്നുള്ള യാത്രാ നിരക്കില്‍ ഇരട്ടിയിലേറെ വര്‍ധന

MediaOne Logo

Web Desk

  • Published:

    10 Jun 2022 4:25 PM GMT

കുതിച്ചുയര്‍ന്ന് വിമാന ടിക്കറ്റ് നിരക്ക്; ദോഹയില്‍നിന്നുള്ള യാത്രാ നിരക്കില്‍ ഇരട്ടിയിലേറെ വര്‍ധന
X

അവധിക്കാലത്ത് നാട്ടിലേക്ക് മടങ്ങാനിരിക്കുന്ന പ്രവാസികള്‍ക്ക് തിരിച്ചടിയായി വിമാന ടിക്കറ്റ് നിരക്ക്. ഇരട്ടിയിലേറെ വര്‍ധനയാണ് പെരുന്നാള്‍ സമയത്തും അവധിക്കാലത്തും ദോഹയില്‍നിന്നുള്ള യാത്രാ നിരക്കില്‍ ഉണ്ടായിരിക്കുന്നത്. ജൂലൈയിലാണ് സ്‌കൂളുകളില്‍ മധ്യവേനലവധി തുടങ്ങുന്നത്.

ജൂലൈ 9 നോ 10 നോ ആയിരിക്കും ബലി പെരുന്നാള്‍. പെരുന്നാളാഘോഷത്തിനും അവധിയാഘോഷത്തിനുമായി നാട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലാണ് പ്രവാസി കുടുംബങ്ങള്‍. എന്നാല്‍ കേരളത്തിലെ വിമാനത്താവളങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്ക് കുതിക്കുകയാണ്. ഇപ്പോള്‍ തന്നെ ഉയര്‍ന്നു തുടങ്ങിയ ടിക്കറ്റ്‌നിരക്കുകള്‍ ജൂലൈ ആദ്യ വാരത്തില്‍ ഇരട്ടിയോളമാകാനാണ് സാധ്യത. കോഴിക്കോട്ടേക്ക് ഇപ്പോള്‍ 28000 രൂപവരെയാണ് ടിക്കറ്റ് നിരക്ക്. പെരുന്നാള്‍ സമയത്ത് ഇത് 40000ത്തിന് മുകളിലാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

കണ്ണൂരിലേക്കും സമാനനിരക്കാണ് കാണിക്കുന്നത്. എന്നാല്‍ കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും ഇനിയും കൂടും. തിരുവനന്തപുരത്തേക്ക് ദോഹയില്‍നിന്ന് നേരിട്ട് വിമാന സര്‍വീസ് ഇല്ലാത്തതിനാല്‍ ഏതാണ്ട് അരലക്ഷത്തോളം രൂപയാണ് ടിക്കറ്റ് നിരക്ക് വരുന്നത്. ഈ സമയത്ത് തിരികെ ഖത്തറിലേക്കുള്ള യാത്രക്കും സമാനമായ നിരക്കാണ് ഈടാക്കുന്നത്. എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ഇന്‍ഡിഗോ എന്നിവയ്‌ക്കൊപ്പം ഖത്തര്‍ എയര്‍വേസും കേരളത്തിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്. മൂന്ന് എയര്‍ലൈനുകളും കൂടി ആഴ്ചയില്‍ 50ല്‍ കൂടുതല്‍ സര്‍വീസുകളാണ് കേരളത്തിലേക്ക് നടത്തുന്നത്.

TAGS :

Next Story