Quantcast

ഖത്തറില്‍ ശക്തമായ പൊടിക്കാറ്റ്; ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

MediaOne Logo

Web Desk

  • Updated:

    2022-05-17 13:26:03.0

Published:

17 May 2022 6:54 PM IST

ഖത്തറില്‍ ശക്തമായ പൊടിക്കാറ്റ്; ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
X

ഖത്തറില്‍ ശക്തമായ പൊടിക്കാറ്റ് വീശുന്നതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ നിര്‍ദേശം.

ദോഹ ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ ഇന്ന് രാവിലെ മുതല്‍ പൊടിക്കാറ്റ് വീശുന്നുണ്ട്. ഇതുമൂലം ദൂരക്കാഴ്ച വളരെ താഴ്ന്ന നിലയിലാണ്. വാഹനം ഓടിക്കുന്നവരും ആസ്തമ, അലര്‍ജി തുടങ്ങി പ്രശ്‌നങ്ങളുള്ളവരും ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ആവശ്യപ്പെട്ടു. ഇന്നുമുതല്‍ കനത്ത കാറ്റുണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു.

TAGS :

Next Story