ഗള്‍ഫ് രാജ്യങ്ങളിലെ സ്വദേശികള്‍ വരുമാനത്തില്‍ സംതൃപ്തരെന്ന് സർവേ
മറ്റു അറബ് രാജ്യങ്ങളെ അപേക്ഷിച്ച് ഗള്‍ഫ് രാജ്യങ്ങളിലെ പൗരന്മാര്‍ അവരുടെ വരുമാനത്തില്‍ കൂടുതല്‍ സംതൃപ്തരാണെന്നാണ് സര്‍വെ വ്യക്തമാക്കുന്നത്.

ഗള്‍ഫ് രാജ്യങ്ങളിലെ സ്വദേശികള്‍ വരുമാനത്തില്‍ സംതൃപ്തരെന്ന് സർവേ. പങ്കെടുത്ത പകുതിയോളം പേര്‍ വരുമാനം കൊണ്ട് ജീവിക്കാനും സമ്പാദിക്കാനും സാധിക്കുന്നതായി അഭിപ്രായപ്പെട്ടു. 14 അറബ് രാജ്യങ്ങളി ല്‍ നിന്നുള്ളവരാണ് സര്‍വെയില്‍ പങ്കെടുത്തത്. മറ്റു അറബ് രാജ്യങ്ങളെ അപേക്ഷിച്ച് ഗള്‍ഫ് രാജ്യങ്ങളിലെ പൗരന്മാര്‍ അവരുടെ വരുമാനത്തില്‍ കൂടുതല്‍ സംതൃപ്തരാണെന്നാണ് സര്‍വെ വ്യക്തമാക്കുന്നത്.
ദോഹ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഗ്രാജ്വേറ്റ് സ്റ്റഡീസിലെ അറബ് സെന്റർ ഫോർ റിസർച്ച് പോളിസി ആൻഡ് സ്റ്റഡീസ് ആണ് സര്‍വെ നടത്തിയത്. 14 അറബ് രാജ്യങ്ങളില്‍ നിന്നായി മുപ്പത്തിമുവായിരത്തി മുന്നൂറ് പേരെ നേരില്‍ക്കണ്ടാണ് അറബ് ഒപീനിയന്‍ ഇന്ഡക്സിലേക്ക് വിവരങ്ങള്‍ ശേഖരിച്ചത്. ഗള്‍ഫില്‍ നിന്ന് സര്‍വെയില്‍ പങ്കെടുത്ത 49 ശതമാനം പേര്‍ വരുമാനം കൊണ്ട് വീട്ടുചെലവു കഴിയാനും അതു കഴിഞ്ഞ് സമ്പാദിക്കാനും കഴിയുന്നതായി പറയുന്നു.
37 ശതമാനം പേര്‍ക്ക് ജീവിതച്ചെലവിന് വരുമാനം തികയുന്നുണ്ടെങ്കിലും സമ്പാദിക്കാന്‍ കഴിയുന്നില്ല, . ഏഴു ശതമാനം പേർക്ക്, വരുമാനം വീട്ടുചെലവിനും തികയുന്നില്ലെന്ന അഭിപ്രായമാണുള്ളത്. ബാക്കി ഏഴുശതമാനം ഇക്കാര്യത്തിൽ വ്യക്തമായ അഭിപ്രായം ഇല്ലാത്തവരാണ്. ഖത്തറിലെ 83 ശതമാനം പേരും രാജ്യത്തെ സാമ്പത്തികാവസ്ഥ വളരെ മികച്ചതാണെന്ന അഭിപ്രായമുള്ളവരാണ്. 16 ശതമാനം പേർ സാമ്പത്തികാവസ്ഥ നല്ല നിലയിലാണെന്നും അഭിപ്രായപ്പെടുന്നു.
അതേസമയം അറബ് ലോകത്തെ മൊത്തം കണക്കെടുക്കുമ്പോള്‍ വരുമാനം ജീവിതച്ചെലവുമായി ഒത്തുപോകുന്നില്ലെന്ന അഭിപ്രായക്കാരാണ്. ഗള്‍ഫ് രാജ്യങ്ങളിലെ സമ്പദ്ഘടന ശക്തിപ്പെടുന്നുവെന്ന വിലയിരുത്തലാണ് അറബ് ഒപീനിയന്‍ ഇന്‍ഡക്സ് പങ്കുവെക്കുന്നത്.
Adjust Story Font
16

